---
title: "ഒറ്റക്കെട്ടായി ലഹരിക്കെതിരെ...; വടകരയിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും ഫുട്ബോൾ കിക്ക് ഓഫും സംഘടിപ്പിച്ചു"
english_title: "Anti-drug awareness class, Football kick-off, BEM Higher Secondary School, Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/366947/anti-drug-awareness-class-football-kick-off-bem-higher-secondary-school-vadakara"
published_at: "2026-06-19T14:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a35013bd0efd_Anti-drug_awareness_class.jpg"
keywords: ["Latest News", "Anti-Drug Awareness Class", "BEM Higher Secondary School", "Vadakara"]
---

# ഒറ്റക്കെട്ടായി ലഹരിക്കെതിരെ...; വടകരയിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും ഫുട്ബോൾ കിക്ക് ഓഫും സംഘടിപ്പിച്ചു

> **Lead Summary:** വടകര: വടകര ബി.ഇ.എം ഹയർ സെക്കൻഡറി സ്കൂളും വടകര ജനമൈത്രി പോലീസും സംയുക്തമായി ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസും 'വൺ മില്യൺ തൂഫാൻ ഗോളിന്റെ' ഭാഗമായി ഫുട്ബോൾ കിക്ക് ഓഫും സംഘടിപ്പിച്ചു.

## Article Content

വടകര: വടകര ബി.ഇ.എം ഹയർ സെക്കൻഡറി സ്കൂളും വടകര ജനമൈത്രി പോലീസും സംയുക്തമായി ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസും 'വൺ മില്യൺ തൂഫാൻ ഗോളിന്റെ' ഭാഗമായി ഫുട്ബോൾ കിക്ക് ഓഫും സംഘടിപ്പിച്ചു.

വടകര എസ്.എച്ച്.ഒ എ.വി. ദിനേശ് പരിപാടി ഉദ്ഘാടനം ചെയ്തു. രംഗീഷ് കടവത്ത് ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസെടുത്തു. എസ്.ഐ കെ. രഞ്ജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ദീപ, കെ.പി. ദിനേശ്, ജൂലിയ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/366947/anti-drug-awareness-class-football-kick-off-bem-higher-secondary-school-vadakara)