---
title: "'ഓപ്പറേഷൻ തൂഫാൻ'; വടകരയിൽ ഡോഗ് സ്ക്വാഡിനെ പങ്കെടുപ്പിച്ച് പൊലീസിന്റെ മിന്നൽ പരിശോധന"
english_title: "Police conducts lightning search in Vadakara with participation of dog squad during Operation Toofan"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/367301/police-conducts-lightning-search-in-vadakara-with-participation-of-dog-squad-during-operation-toofan"
published_at: "2026-06-21T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a37751a660fd_brtgderf.jpg"
keywords: ["latest news", "Operation Toofan", "Vadakara", "dog squad"]
---

# 'ഓപ്പറേഷൻ തൂഫാൻ'; വടകരയിൽ ഡോഗ് സ്ക്വാഡിനെ പങ്കെടുപ്പിച്ച് പൊലീസിന്റെ മിന്നൽ പരിശോധന

> **Lead Summary:** വടകര:**[** ലഹരിക്കും മയക്കുമരുന്നിനും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്കുമെതിരെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി വടകരയിലും പരിശോധന ശക്തമാക്കി പൊലീസ്. വടകര

## Article Content

വടകര:**[** ലഹരിക്കും മയക്കുമരുന്നിനും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്കുമെതിരെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി വടകരയിലും പരിശോധന ശക്തമാക്കി പൊലീസ്. വടകര

പൊലീസും ഡോഗ് സ്ക്വാഡും സംയുക്തമായാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തിയത്. വടകര റെയിൽവേ സ്റ്റേഷൻ, പഴയ ബസ് സ്റ്റാൻഡ് പരിസരം എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.

ലഹരി വസ്തുക്കൾ കണ്ടെത്തുന്നതിൽ പ്രത്യേക പരിശീലനം ലഭിച്ച 'ഡോക്സി' എന്ന പൊലീസ് നായയും പരിശോധനാ സംഘത്തോടൊപ്പമുണ്ടായിരുന്നു. വരും ദിവസങ്ങളിലും 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായുള്ള പരിശോധനകൾ തുടരുമെന്ന് വടകര പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/367301/police-conducts-lightning-search-in-vadakara-with-participation-of-dog-squad-during-operation-toofan)