---
title: "പ്ലസ് വൺ സീറ്റ് പ്രതിസന്ധി ; കോഴിക്കോട്ട് ആർ.ഡി.ഡി ഓഫീസിലേക്ക് ഉപരോധ സമരം നടത്തി"
english_title: "Plus One seat crisis: Protesters staged a sit-in at the RDD office in Kozhikode"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/367321/plus-one-seat-crisis-protesters-staged-a-sit-in-at-the-rdd-office-in-kozhikode"
published_at: "2026-06-21T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a37824e5fce8_366.jpg"
keywords: ["LATEST NEWS", "Kozhikode", "RDD office", "Plus One seat crisis"]
---

# പ്ലസ് വൺ സീറ്റ് പ്രതിസന്ധി ; കോഴിക്കോട്ട് ആർ.ഡി.ഡി ഓഫീസിലേക്ക് ഉപരോധ സമരം നടത്തി

> **Lead Summary:** വടകര: **[** മലബാർ മേഖലയിൽ പ്രത്യേകിച്ച് ജില്ലയിൽ ഹയർ സെക്കൻഡറി പ്രവേശനവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രതിസന്ധി ഉടൻ പരിഹരിക്കണമെന്നും ശാശ്വതമായ പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് ആർവൈജെഡി എസ്എസ് എഐ ആഭിമുഖ്യത്തിൽ കോഴിക്കോട് ആർഡിഡി ഓഫീസ് ഉപരോധിച്ചു. ആർജെഡി ജില്ലാ സെക്രട്ടറി എം പി ഫിറോസ് ഖാൻ ഉദ്ഘാടനം ചെയ്തു.

## Article Content

വടകര: **[** മലബാർ മേഖലയിൽ പ്രത്യേകിച്ച് ജില്ലയിൽ ഹയർ സെക്കൻഡറി പ്രവേശനവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രതിസന്ധി ഉടൻ പരിഹരിക്കണമെന്നും ശാശ്വതമായ പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് ആർവൈജെഡി എസ്എസ് എഐ ആഭിമുഖ്യത്തിൽ കോഴിക്കോട് ആർഡിഡി ഓഫീസ് ഉപരോധിച്ചു. ആർജെഡി ജില്ലാ സെക്രട്ടറി എം പി ഫിറോസ് ഖാൻ ഉദ്ഘാടനം ചെയ്തു.

രാഷ്ട്രീയ യുവജനതാദൾ ജില്ലാ പ്രസിഡന്റ്  പി കിരൺജിത്ത് അധ്യക്ഷനായി. എസ്എ സ്എഐ സംസ്ഥാന സെക്രട്ടറി അനുപം ശേഖർ, ജില്ലാ പ്രസിഡന്റ് സ്നേഹിൽ ശശി, ആർവൈജെഡി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഗഫൂർ മണലൊടി, ടി പി അതുൽ, ജില്ലാ സെക്രട്ടറി നിബിൻകാന്ത്, സി സർജാസ്, നബീൽ അഹമ്മദ്, വി ടി കെ വിഗിൻ, കെ പി അഭിനവ്, അമൽ, അബിൻ എന്നിവർ സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/367321/plus-one-seat-crisis-protesters-staged-a-sit-in-at-the-rdd-office-in-kozhikode)