---
title: "അവഗണന; കോഴിക്കോടിനെ അവഗണിച്ച് പുതിയ യുഡിഎഫ് സർക്കാർ"
english_title: "New UDF government ignores Kozhikode"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/367489/new-udf-government-ignores-kozhikode"
published_at: "2026-06-22T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a38c05419546_rfgdtgf.jpg"
keywords: ["latest news", "UDF government", "Kozhikode", "vadakara"]
---

# അവഗണന; കോഴിക്കോടിനെ അവഗണിച്ച് പുതിയ യുഡിഎഫ് സർക്കാർ

> **Lead Summary:** വടകര: **[**പുതിയ യുഡിഎഫ് സര്‍ക്കാര്‍ കോഴിക്കോടിനോട് അടുത്ത അവഗണനയാണ് കാണിക്കുന്നതെന്ന് ബിജെപി മേഖലാ പ്രഭാരി വി.കെ.സജീവന്‍. 13ല്‍ 12 യുഡിഎഫ് എംഎല്‍എമാരെ സംഭാവന ചെയ്തിട്ടും മന്ത്രിസഭയിലോ ബജറ്റിലോ അര്‍ഹമായ പ്രാധാന്യം കോഴിക്കോടിന് നല്‍കിയിട്ടില്ല.

## Article Content

വടകര: **[**പുതിയ യുഡിഎഫ് സര്‍ക്കാര്‍ കോഴിക്കോടിനോട് അടുത്ത അവഗണനയാണ് കാണിക്കുന്നതെന്ന് ബിജെപി മേഖലാ പ്രഭാരി വി.കെ.സജീവന്‍. 13ല്‍ 12 യുഡിഎഫ് എംഎല്‍എമാരെ സംഭാവന ചെയ്തിട്ടും മന്ത്രിസഭയിലോ ബജറ്റിലോ അര്‍ഹമായ പ്രാധാന്യം കോഴിക്കോടിന് നല്‍കിയിട്ടില്ല.

ബിജെപി വടകര മണ്ഡലം പ്രശിക്ഷന്‍ അഭിയാന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലില്ലായ്മ എന്ന വലിയ പ്രശ്‌നത്തെ ഈ ബജറ്റ് അഡ്രസ് ചെയ്തിട്ടേ ഇല്ല. ക്ഷേമ പെന്‍ഷന്‍ 3000 രൂപയാക്കും എന്നത് പാഴ് വാക്കായി. വിദ്യാര്‍ഥിനികള്‍ക്ക് പ്രതിമാസം ആയിരം രൂപ എന്ന ഗ്യാരണ്ടിയും വിസ്മരിച്ചു. എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫിന് ഒരു മാറ്റവുമില്ല എന്ന് ബജറ്റ് തെളിയിക്കുകയാണെന്നും സജീവന്‍ ചൂണ്ടിക്കാട്ടി

നടക്കുതാഴ എംയുപി സ്‌കൂളില്‍ നടന്ന വടകര മണ്ഡലം പ്രശിക്ഷന്‍ ശിബിര ഉദ്ഘാടന ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് സി.പി. പ്രിയങ്ക അധ്യക്ഷത വഹിച്ചു. മേഖല ജനറല്‍ സെക്രട്ടറി എം മോഹനന്‍ ജില്ലാ ജനറല്‍ സിക്രട്ടറി പി.പി മുരളി, കെ അനുപ്, പി പി വ്യാസന്‍, സിന്ധു പി.കെ, വിജയബാബു, ഷല്‍നേഷ് വി, സുരേഷ്ബാബു ടി എം എന്നിവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/367489/new-udf-government-ignores-kozhikode)