---
title: "ഏറാമലയിൽ വിജയപ്രതിഭകൾക്ക് അനുമോദനം; 'സ്നേഹാദരം 2026' സംഘടിപ്പിച്ചു"
english_title: "A felicitation ceremony was organized for the successful talents in Eramala"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/367577/a-felicitation-ceremony-was-organized-for-the-successful-talents-in-eramala"
published_at: "2026-06-22T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a38f1ce0d0ce_xfgbvbv.jpg"
keywords: ["latest news", "Eramala", "felicitation ceremony", "vadakara"]
---

# ഏറാമലയിൽ വിജയപ്രതിഭകൾക്ക് അനുമോദനം; 'സ്നേഹാദരം 2026' സംഘടിപ്പിച്ചു

> **Lead Summary:** വടകര : **[**ഏറാമല ഗ്രാമ പഞ്ചായത്ത്‌ വാർഡ് 11 സ്നേഹാദരം 2026 വാർഡിലെ എൽ എസ് എസ്, യു എസ് എസ്, എസ് എസ് എൽ സി, പ്ലസ്ട്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ പ്രതിഭകളെയും സംസ്ഥാന സ്ക്കൂൾ കലോത്സവത്തിൽ വിവിധ മത്സരയിനങ്ങളിൽ എ ഗ്രേഡ് നേടിയ കലാപ്രതിഭകളെയും അനുമോദിച്ചു സ്നേഹാദരം അനുമോദന സദസിൽ വാർഡ്‌വികസന സമിതി കൺവീനർ എൻ.കെ ശശി സ്വാഗതം പറഞ്ഞു.

## Article Content

വടകര : **[**ഏറാമല ഗ്രാമ പഞ്ചായത്ത്‌ വാർഡ് 11 സ്നേഹാദരം 2026 വാർഡിലെ എൽ എസ് എസ്, യു എസ് എസ്, എസ് എസ് എൽ സി, പ്ലസ്ട്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ പ്രതിഭകളെയും സംസ്ഥാന സ്ക്കൂൾ കലോത്സവത്തിൽ വിവിധ മത്സരയിനങ്ങളിൽ എ ഗ്രേഡ് നേടിയ കലാപ്രതിഭകളെയും അനുമോദിച്ചു സ്നേഹാദരം അനുമോദന സദസിൽ വാർഡ്‌വികസന സമിതി കൺവീനർ എൻ.കെ ശശി സ്വാഗതം പറഞ്ഞു.

വാർഡ് മെമ്പർ രമ്യതശ്രീജിത്തിന്റെ അധ്യക്ഷതയിൽ സാമൂഹിക സംസ്ക്കാരിക രംഗങ്ങളിൽ സജീവ സാനിദ്ധ്യമായ രമേശൻ മാസ്റ്റർ പൊൻമ്മേരി ഉദ്ഘാടനം ചെയ്തു. പരിപാടിക്ക് ആശംസകൾ അർപ്പിച്ചു കൊണ്ട്  സുനിൽബാബു കോറോത്ത് .ബാബു ചെറിയാണ്ടി ..ഹമീദ് കൊബുകുളങ്ങര .സുനിൽ കുമാർ തെക്കയിൽ  ദിനേശൻ കുറുങ്ങോട്ട് എന്നിവർ സംസാരിച്ചു.. മുൻ സിഡിഎസ് പുഷ്പ്പവട്ടകണ്ടി നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/367577/a-felicitation-ceremony-was-organized-for-the-successful-talents-in-eramala)