---
title: "മണിയൂരിൽ വായന പക്ഷാചരണത്തിന് തുടക്കം; ഉന്നത വിജയികളെ അനുമോദിച്ചു"
english_title: "Reading Week celebration begins in Maniyoor"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/367621/reading-week-celebration-begins-in-maniyoor"
published_at: "2026-06-22T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a390a3c78bd0_DVXV.jpg"
keywords: ["LATEST NEWS", "Maniyoor", "Reading Week"]
---

# മണിയൂരിൽ വായന പക്ഷാചരണത്തിന് തുടക്കം; ഉന്നത വിജയികളെ അനുമോദിച്ചു

> **Lead Summary:** മണിയൂര്‍: **[** വെട്ടില്‍പീടിക കെ.പി.ഷാജി ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച വായന പക്ഷാചരണത്തിന്റെ ഭാഗമായി പഠനത്തില്‍ ഉന്നത വിജയികളെ അനുമോദിച്ചു. പക്ഷാചരണത്തിന്റെ ഉദ്ഘാടനം സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് ടി.മോഹന്‍ദാസ് നിര്‍വഹിച്ചു.

## Article Content

മണിയൂര്‍: **[** വെട്ടില്‍പീടിക കെ.പി.ഷാജി ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച വായന പക്ഷാചരണത്തിന്റെ ഭാഗമായി പഠനത്തില്‍ ഉന്നത വിജയികളെ അനുമോദിച്ചു. പക്ഷാചരണത്തിന്റെ ഉദ്ഘാടനം സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് ടി.മോഹന്‍ദാസ് നിര്‍വഹിച്ചു.

വി കെ കരുണാകരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.എന്‍ പണിക്കര്‍ അനുസ്മരണം ഇ.സി.രാഘവന്‍ നടത്തി. ഉന്നത വിജയികള്‍ക്കുള്ള അനുമോദന സദസ്സ് ചെറുകഥാകൃത്ത് ഹമീദ് കുറുന്തോടി ഉദ്ഘാടനം ചെയ്തു. എല്‍എസ്എസ്, യുഎസ്എസ്, എല്‍എസ്എല്‍സി, പ്ലസ് ടു, എന്‍എംഎംഎസ് വിജയികള്‍ക്കുള്ള ഉപഹാര സമര്‍പ്പണം ഭരതന്‍ കുട്ടോത്ത്, കെ.പി രാജീവന്‍, വി.ടി. പ്രഭാകരന്‍, ശാന്ത കുഞ്ഞിപ്പുരയില്‍, നരേന്ദ്രന്‍ പിടി.കെ, കെ കുഞ്ഞിക്കണ്ണന്‍, എം കെ ഷീബ, കെ.പി.അനി, കെ.പി ദിലീപന്‍ എന്നിവര്‍ നിര്‍വഹിച്ചു. ഭരതന്‍ കുട്ടോത്ത് നാടന്‍പാട്ട് അവതരണം നടത്തി. കെ.കെ പ്രദീപന്‍ സ്വാഗതവും വി.കെ റീബ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/367621/reading-week-celebration-begins-in-maniyoor)