---
title: "മരണവംശം : ഡോ.അരുണിമ നടത്തിയ പുസ്തക അവലോകനം ശ്രദ്ധേയമായി"
english_title: "Palayad book review and felicitation of top achievers organized"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/367774/palayad-book-review-and-felicitation-of-top-achievers-organized"
published_at: "2026-06-23T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3a1e286cd4d_RGFEDRG.jpg"
keywords: ["LATEST NEWS", "Palayad", "Vadakara", "book review"]
---

# മരണവംശം : ഡോ.അരുണിമ നടത്തിയ പുസ്തക അവലോകനം ശ്രദ്ധേയമായി

> **Lead Summary:** പാലയാട്: **[** പാലയാട് ദേശീയ വായനശാലയുടെ ആഭിമുഖ്യത്തിൽ പി. എൻ. പണിക്കർ അനുസ്മരണം, പുസ്തക അവലോകനം, ഉന്നത വിജയികൾക്ക് അനുമോദനം എന്നിവ സംഘടിപ്പിച്ചു. വായനശാല ഹാളിൽ നടന്ന പരിപാടി തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.അഷറഫ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അനീഷ് കുമാർ എം.പി.അദ്ധ്യക്ഷനായി.

## Article Content

പാലയാട്: **[** പാലയാട് ദേശീയ വായനശാലയുടെ ആഭിമുഖ്യത്തിൽ പി. എൻ. പണിക്കർ അനുസ്മരണം, പുസ്തക അവലോകനം, ഉന്നത വിജയികൾക്ക് അനുമോദനം എന്നിവ സംഘടിപ്പിച്ചു. വായനശാല ഹാളിൽ നടന്ന പരിപാടി തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.അഷറഫ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അനീഷ് കുമാർ എം.പി.അദ്ധ്യക്ഷനായി.

മരണവംശം എന്ന പുസ്തകത്തെ ആസ്പദമാക്കി ഡോ.അരുണിമ നടത്തിയ അവലോകനം ശ്രദ്ധേയമായി. എൽ.എസ്.എസ്, യു.എസ്.എസ്. എസ്.എസ്.എൽ.സി. ഹയർ സെക്കൻ്ററി പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ചവർ ഉൾപ്പെടെ 54 പേർക്കുള്ള ക്കുള്ള ഉപഹാരം ടി.കെ.അഷറഫ് വിതരണം ചെയ്തു. ഒപ്പരം വയോജനവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വിനോദയാത്രയുടെ യാത്രാവിവരണ മത്സരത്തിൻ്റെ സമ്മാനദാനവും നടന്നു.

ചടങ്ങിൽ ശ്രീനിവാസൻ മാസ്റ്റർ, കെ.വി. സത്യൻ മാസ്റ്റർ, ഇ.നാരായണൻ മാസ്റ്റർ, എൻ.രാധാകൃഷ്ണൻ , കെ.കെ. രാജേഷ്, ഷൈജുഎം.കെ. എന്നിവർ സംസാരിച്ചു. ശശിധരൻ കെ.കെ., കുഞ്ഞിരാമൻ കെ.കെ, ലിഷ ടി., ഹരിഷ്ണ കെ.സി., സജി പി.കെ., സതീഷ് കുമാർ ബി., എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/367774/palayad-book-review-and-felicitation-of-top-achievers-organized)