---
title: "വായനാ മാസാചരണം: ചരിത്രഗ്രന്ഥകാരൻ പി. ഹരീന്ദ്രനാഥിന്റെ വീട് സന്ദർശിച്ച് പൊന്മേരി എൽ.പി. സ്കൂൾ വിദ്യാർത്ഥികൾ"
english_title: "Ponmeri L.P. School students visit the house of historian P. Harindranath"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/367900/ponmeri-lp-school-students-visit-the-house-of-historian-p-harindranath"
published_at: "2026-06-23T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3aa7d01b26d_historian_P._Harindranath.jpg"
keywords: ["Latest News", "Historian", "P. Harindranath", "Ponmeri L.P. School Student"]
---

# വായനാ മാസാചരണം: ചരിത്രഗ്രന്ഥകാരൻ പി. ഹരീന്ദ്രനാഥിന്റെ വീട് സന്ദർശിച്ച് പൊന്മേരി എൽ.പി. സ്കൂൾ വിദ്യാർത്ഥികൾ

> **Lead Summary:** > കല്ലേരി: വായനാ മാസാചരണത്തിന്റെ ഭാഗമായി പൊന്മേരി എൽ.പി. സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾ പ്രശസ്ത ചരിത്രഗ്രന്ഥകാരനായ പി. ഹരീന്ദ്രനാഥിൻ്റെ വസതി സന്ദർശിച്ചു. അദ്ദേഹത്തിന്റെ പ്രശസ്ത കൃതികളായ "ഇന്ത്യ ഇരുളും വെളിച്ചവും" , "മഹാത്മാഗാന്ധി: കാലവും കർമ്മപർവ്വവും (1869–1915)" എന്നീ ഗ്രന്ഥങ്ങളുടെ രചനയ്ക്ക് ആസ്പദമായ ലൈബ്രറി ശേഖരം വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുകയും അഭിമുഖം നടത്തുകയും ചെയ്തു.

## Article Content

> കല്ലേരി: വായനാ മാസാചരണത്തിന്റെ ഭാഗമായി പൊന്മേരി എൽ.പി. സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾ പ്രശസ്ത ചരിത്രഗ്രന്ഥകാരനായ പി. ഹരീന്ദ്രനാഥിൻ്റെ വസതി സന്ദർശിച്ചു. അദ്ദേഹത്തിന്റെ പ്രശസ്ത കൃതികളായ "ഇന്ത്യ ഇരുളും വെളിച്ചവും" , "മഹാത്മാഗാന്ധി: കാലവും കർമ്മപർവ്വവും (1869–1915)" എന്നീ ഗ്രന്ഥങ്ങളുടെ രചനയ്ക്ക് ആസ്പദമായ ലൈബ്രറി ശേഖരം വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുകയും അഭിമുഖം നടത്തുകയും ചെയ്തു.

സന്ദർശനത്തിനിടെ ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ പ്രധാന സംഭവങ്ങളെക്കുറിച്ചും രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ജീവിതത്തിലെ വിവിധ സുപ്രധാന മുഹൂർത്തങ്ങളെക്കുറിച്ചും പി. ഹരീന്ദ്രനാഥ് കുട്ടികളുമായി സംവദിച്ചു. ചരിത്ര പഠനത്തിന്റെയും വായനയുടെയും പ്രാധാന്യം അദ്ദേഹം വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു.

പരിപാടിയുടെ ഭാഗമായി പൊന്മേരി എൽ.പി. സ്കൂൾ ലൈബ്രറിയിലേക്ക് തന്റെ രണ്ട് ഗ്രന്ഥങ്ങൾ അദ്ദേഹം സംഭാവനയായി നൽകി. വിദ്യാർത്ഥികളിൽ ചരിത്രബോധവും വായനാശീലവും വളർത്താൻ സഹായകമായ ഈ സന്ദർശനം ശ്രദ്ധേയമായി. ഹെഡ്മാസ്റ്റർ അനീഷ് പി കെ സ്വാഗതം പറഞ്ഞു. അധ്യാപകരായ ഷീന പി , അഭിൻ ബാബു, ജൻസി എന്നിവർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/367900/ponmeri-lp-school-students-visit-the-house-of-historian-p-harindranath)