---
title: "ഓർക്കാട്ടേരി കെ.കെ.എം ജി.വി.എച്ച്.എസ്.എസിൽ വിദ്യാർത്ഥികൾക്ക് അനുമോദനവും അധ്യാപകർക്ക് യാത്രയയപ്പും"
english_title: "Orkattery KKM GVHSS, felicitation and farewell"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/368209/Orkattery-KKM-GVHSS-felicitation-and-farewell"
published_at: "2026-06-25T09:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3ca4af93dd8_SDFGHJK.jpg"
keywords: ["Latest News", "Vatakara", "Orkattery KKM GVHSS", "Felicitation And Farewell"]
---

# ഓർക്കാട്ടേരി കെ.കെ.എം ജി.വി.എച്ച്.എസ്.എസിൽ വിദ്യാർത്ഥികൾക്ക് അനുമോദനവും അധ്യാപകർക്ക് യാത്രയയപ്പും

> **Lead Summary:** **ഏറാമല: [ **ഓർക്കാട്ടേരി കെ.കെ.എം ജി.വി.എച്ച്.എസ്.എസിൽ നിന്ന് വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും, വിരമിക്കുന്ന അധ്യാപക-അനധ്യാപക ജീവനക്കാർക്ക് യാത്രയയപ്പും സംഘടിപ്പിച്ചു. പിടിഎ യുടെ നേതൃത്വത്തിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ ഉദ്ഘാടനം ചെയ്തു.

## Article Content

**ഏറാമല: [ **ഓർക്കാട്ടേരി കെ.കെ.എം ജി.വി.എച്ച്.എസ്.എസിൽ നിന്ന് വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും, വിരമിക്കുന്ന അധ്യാപക-അനധ്യാപക ജീവനക്കാർക്ക് യാത്രയയപ്പും സംഘടിപ്പിച്ചു. പിടിഎ യുടെ നേതൃത്വത്തിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡന്റ് സി.കെ.ബിജു അധ്യക്ഷനായി. എ.പി.കുഞ്ഞിക്കണ്ണൻ സ്മാരക പ്രിൻസിപ്പൽ ട്രോഫി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിതരണം ചെയ്തു. വിരമിക്കുന്ന ജീവനക്കാർക്കുള്ള ഉപഹാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.കെ.കുഞ്ഞബ്ദുള്ള കൈമാറി.

എൻ.കെ.ഗോപാലൻ മാസ്റ്റർ എൻഡോവ്മെന്റ് ജില്ലാ പഞ്ചായത്ത് അംഗം ടി.കെ. സിബിയും, ഉന്നത വിജയി കൾക്കുള്ള ഉപഹാരം ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രസന്നയും, ഡോ: കെ നാരായണ കുറുപ്പ് സ്മാരക വിദ്യാഭ്യാസ സ്കോളർഷിപ്പ് കേളോത്ത് അപ്പുകുട്ട കുറുപ്പും വിതരണം ചെയ്തു.

എൻ.എം.എസ് ജേതാവിന് എസ്.എം.സി വൈസ് ചെയർമ്മാൻ കെ. രവികുമാറും, രാജ്യ പുരസ്ക്കാർ ജേതാക്കൾക്ക് പി.ടി.എ. വൈസ്.പ്രസിഡന്റ് സി.പി. നിസാറും ഉപഹാരങ്ങൾ നൽകി. പ്രിൻസിപ്പാൾ എൻ.വി. സീമ, പ്രധാന അധ്യാപിക കെ.എസ് സീന, വി.എച്ച് എസ്.ഇ. പ്രിൻസിപ്പാൾ ജയഹരി.ജി, കൃഷ്ണദാസ്, അഖിലേന്ദ്രൻ,രജ്ഞിത്ത് ലാൽ, പ്രശാന്ത് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/368209/Orkattery-KKM-GVHSS-felicitation-and-farewell)