---
title: "അപകടമരം; അഴിയൂർ കുഞ്ഞിപ്പള്ളിയിലെ അപകടഭീഷണിയായ മരം മുറിച്ചുമാറ്റണം"
english_title: "The dangerous tree in Kunjippally, Azhiyur, should be cut down"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/368329/the-dangerous-tree-in-kunjippally-azhiyur-should-be-cut-down"
published_at: "2026-06-25T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3cebf217481_yjyj.jpg"
keywords: ["Latest News", "Azhiyur", "Kunjippally", "Dangerous tree"]
---

# അപകടമരം; അഴിയൂർ കുഞ്ഞിപ്പള്ളിയിലെ അപകടഭീഷണിയായ മരം മുറിച്ചുമാറ്റണം

> **Lead Summary:** അഴിയൂർ:**[ **കുഞ്ഞിപ്പള്ളി ടൗണിലെ ദേശീയ പാതാ റോഡിലെ അപകട ഭീഷണിയായ മരം എത്രയും പെട്ടെന്ന് മുറിച്ചുമാറ്റണമെന്ന് ഓട്ടോടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സിഐടിയു) കുഞ്ഞിപ്പള്ളി സെക്ഷൻ സമ്മേളനം ആവശ്യപ്പെട്ടു. പഞ്ചമി വിജയൻ നഗറിൽ യൂണിയൻ ജില്ലാ കമ്മിറ്റിയംഗം പി ശ്രീധരൻ ഉദ്ഘാടനം ചെയ്തു. സുരേന്ദ്രൻ അനഘ പതാക ഉയർത്തി.

## Article Content

അഴിയൂർ:**[ **കുഞ്ഞിപ്പള്ളി ടൗണിലെ ദേശീയ പാതാ റോഡിലെ അപകട ഭീഷണിയായ മരം എത്രയും പെട്ടെന്ന് മുറിച്ചുമാറ്റണമെന്ന് ഓട്ടോടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സിഐടിയു) കുഞ്ഞിപ്പള്ളി സെക്ഷൻ സമ്മേളനം ആവശ്യപ്പെട്ടു. പഞ്ചമി വിജയൻ നഗറിൽ യൂണിയൻ ജില്ലാ കമ്മിറ്റിയംഗം പി ശ്രീധരൻ ഉദ്ഘാടനം ചെയ്തു. സുരേന്ദ്രൻ അനഘ പതാക ഉയർത്തി.

അരവിന്ദാക്ഷൻ അധ്യക്ഷനായി. സെക്ഷൻ സെക്രട്ടറി പി വി രജീഷ് റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. യുണിയൻ ഏരിയാ പ്രസിഡൻ്റ് ടി എം രാജൻ, ജില്ലാ കമ്മിറ്റിയംഗം ഇ പി രാജേഷ്, എം പി ബാബു, സുജിത്ത് പുതിയോട്ടിൽ, സുഹാസി, വാർഡ് മെമ്പർ ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: പി വി രജീഷ് (പ്രസിഡൻ്റ്), എം സി അശോ കൻ, രാജീവൻ ആവിക്കര (വൈ സ് പ്രസിഡന്റുമാർ), സുധീഷ് (സെക്രട്ടി), എം വി സുർജിത്ത്, സുനിൽ കോറോത്ത് (ജോ. സെക്രട്ടറിമാർ), രാജീവൻ കോ റോത്ത് (ട്രഷറർ

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/368329/the-dangerous-tree-in-kunjippally-azhiyur-should-be-cut-down)