---
title: "  ഒഞ്ചിയം ഗ്രാമപഞ്ചായത്തില്‍ അങ്കണവാടി വര്‍ക്കര്‍ നിയമനം അപേക്ഷ ക്ഷണിച്ചു "
english_title: "Applications invited for the appointment of Anganwadi workers in Onchiyam Grama Panchayat"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/368397/applications-invited-for-the-appointment-of-anganwadi-workers-in-onchiyam-grama-panchayat"
published_at: "2026-06-25T17:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3d152a4a9a5_rfgdfrg.jpg"
keywords: ["Latest news", "Anganwadi workers", "Onchiyam Grama Panchayat", "Applications invited"]
---

#   ഒഞ്ചിയം ഗ്രാമപഞ്ചായത്തില്‍ അങ്കണവാടി വര്‍ക്കര്‍ നിയമനം അപേക്ഷ ക്ഷണിച്ചു 

> **Lead Summary:** വടകര : **[** ഐ.സി.ഡി.എസ് വടകര പ്രോജക്ടിന് കീഴിലുള്ള ഒഞ്ചിയം ഗ്രാമപഞ്ചായത്തില്‍ അങ്കണവാടി വര്‍ക്കര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പഞ്ചായത്തില്‍ സ്ഥിരതാമസക്കാരായ പത്താംതരം പാസായ വനിതകള്‍ക്ക് അപേക്ഷിക്കാം. 2026 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായവരും 46 വയസ്സ് കവിയാത്തവരുമാകണം.

## Article Content

വടകര : **[** ഐ.സി.ഡി.എസ് വടകര പ്രോജക്ടിന് കീഴിലുള്ള ഒഞ്ചിയം ഗ്രാമപഞ്ചായത്തില്‍ അങ്കണവാടി വര്‍ക്കര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പഞ്ചായത്തില്‍ സ്ഥിരതാമസക്കാരായ പത്താംതരം പാസായ വനിതകള്‍ക്ക് അപേക്ഷിക്കാം. 2026 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായവരും 46 വയസ്സ് കവിയാത്തവരുമാകണം.

2023ല്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ മൂന്ന് വര്‍ഷത്തെ ഇളവുണ്ടാകും. അപേക്ഷാ ഫോമും വിശദ വിവരങ്ങളും വടകര ശിശുവികസന പദ്ധതി ഓഫീസില്‍ ലഭിക്കും. അപേക്ഷകള്‍ ജൂലൈ എട്ടിന് വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും. വിലാസം: ശിശു വികസന പദ്ധതി ഓഫിസര്‍, ഐ.സി.ഡി.എസ് വടകര, പി ഒ ചോമ്പാല, പിന്‍ -673308. ഫോണ്‍: 0496 2501822

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/368397/applications-invited-for-the-appointment-of-anganwadi-workers-in-onchiyam-grama-panchayat)