---
title: "'ലഹരിയും വേണ്ട ലഹളയും വേണ്ട' ; വടകര റൂറൽ ജില്ലാ പൊലീസിന്റെ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടിക്ക് തുടക്കമായി"
english_title: "Vadakara Rural District Police's anti-drug awareness program begins"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/368500/vadakara-rural-district-polices-anti-drug-awareness-program-begins"
published_at: "2026-06-26T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3e0dcead90b_vxcv.jpg"
keywords: ["Latest news", "Vadakara Rural District Police", "Vadakara", "Anti-drug", "Awareness"]
---

# 'ലഹരിയും വേണ്ട ലഹളയും വേണ്ട' ; വടകര റൂറൽ ജില്ലാ പൊലീസിന്റെ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടിക്ക് തുടക്കമായി

> **Lead Summary:** വടകര: **[** വടകര റൂറൽ ജില്ലാ പൊലീസ് സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടിക്ക് വടകരയിൽ തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ ഉദ്ഘാടനംചെയ്തു. നഗരസഭാ ചെയർപേഴ്‌സൺ പി കെ ശശി അധ്യക്ഷനായി. റുറൽ ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫ് മുഖ്യപ്രഭാഷണം നടത്തി.

## Article Content

വടകര: **[** വടകര റൂറൽ ജില്ലാ പൊലീസ് സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടിക്ക് വടകരയിൽ തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ ഉദ്ഘാടനംചെയ്തു. നഗരസഭാ ചെയർപേഴ്‌സൺ പി കെ ശശി അധ്യക്ഷനായി. റുറൽ ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫ് മുഖ്യപ്രഭാഷണം നടത്തി.

തുഫാൻ വാരിയേഴ്സിനുള്ള ബാഡ്ജ് സമർപ്പണം ആർഡിഒ പ്രസിൽ കുമാർ നിർവഹിച്ചു. നർക്കോട്ടിക് സെൽ ഡിവൈ എസ്‌പി ടി ഉത്തംദാസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊ ടുത്തു. കൗൺസിലർ ബിജുൽ ആയാടത്തിൽ, വടകര ഡിവൈ എസ്‌പി കെ സനിൽകുമാർ, എസ്എച്ച്ഒ എ വി ദിനേഷ് എന്നിവർ സംസാരിച്ചു.

ലഹരിവിരുദ്ധദിനത്തോടനു ബന്ധിച്ച് വടകര എസ്‌ജിഎം എസ്ബി സ്കൂൾ ലഹരി വിരുദ്ധ ബോധവൽക്കരണവും ബ്രോഷർ വിതരണവും നടത്തി. വടകര പഴയ ബസ്സ്റ്റാൻഡ്, പു തിയ ബസ്‌സ്റ്റാൻഡ്, കടകൾ എന്നിവ കേന്ദ്രീകരിച്ച് ലഘു ലേഖ വിതരണംചെയ്തു.

അസി. സബ് ഇൻസ്പെക്ടർ എം കെ വിജു ഉദ്ഘാടനംചെയ്തു.മുക്കോല ഭാഗം ജെബി സ്കൂൾ വിദ്യാർഥികൾ ബോധവൽക്കര ണത്തിന്റെ ഭാഗമായി ഫ്ലാഷ് മോബ്, റാലി, മുദ്രാവാക്യ പ്രചാരണം എന്നിവ സംഘടിപ്പിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/368500/vadakara-rural-district-polices-anti-drug-awareness-program-begins)