---
title: "ഭാര്യയുമായുള്ള ബന്ധത്തിൽ സംശയം; വടകരയിൽ യുവാവിനെ ഇരുമ്പ് കമ്പികൊണ്ട് അടിച്ചുവീഴ്ത്തി, കൈയെല്ല് പൊട്ടി"
english_title: "A young man was beaten with an iron rod in Vadakara, his wrist was broken"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/368501/a-young-man-was-beaten-with-an-iron-rod-in-vadakara-his-wrist-was-broken"
published_at: "2026-06-26T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2f882fc5bc6_gb.jpg"
keywords: ["Latest news", "Iron rod", "Vadakara", "Arrest"]
---

# ഭാര്യയുമായുള്ള ബന്ധത്തിൽ സംശയം; വടകരയിൽ യുവാവിനെ ഇരുമ്പ് കമ്പികൊണ്ട് അടിച്ചുവീഴ്ത്തി, കൈയെല്ല് പൊട്ടി

> **Lead Summary:** വടകര: **[** ഭാര്യയുമായുള്ള ബന്ധം സംശയിച്ചുണ്ടായ വിരോധത്തെത്തുടർന്ന് വടകരയിൽ യുവാവിന് നേരെ ക്രൂരമായ ആക്രമണം. ചോറോട് കൈനാട്ടി സ്വദേശി റിയാസിനാണ് മർദ്ദനമേറ്റത്. ആക്രമണത്തിൽ റിയാസിന്റെ ഇടതുകൈയ്യുടെ എല്ല് പൊട്ടി. സംഭവത്തിൽ ഷൈമേഷ് എന്നയാൾക്കെതിരെ പൊലീസ് കേസെടുത്തു.

## Article Content

വടകര: **[** ഭാര്യയുമായുള്ള ബന്ധം സംശയിച്ചുണ്ടായ വിരോധത്തെത്തുടർന്ന് വടകരയിൽ യുവാവിന് നേരെ ക്രൂരമായ ആക്രമണം. ചോറോട് കൈനാട്ടി സ്വദേശി റിയാസിനാണ് മർദ്ദനമേറ്റത്. ആക്രമണത്തിൽ റിയാസിന്റെ ഇടതുകൈയ്യുടെ എല്ല് പൊട്ടി. സംഭവത്തിൽ ഷൈമേഷ് എന്നയാൾക്കെതിരെ പൊലീസ് കേസെടുത്തു.

കഴിഞ്ഞ ജൂൺ 24-ന് ഉച്ചയ്ക്ക് 3.30-ഓടെ തോടന്നൂർ വിദ്യാപ്രകാശ് സ്കൂൾ റോഡിന് സമീപമാണ് സംഭവം. റിയാസ് സ്കൂട്ടറിൽ വടകര ഭാഗത്തേക്ക് പോകവെ, ബൈക്കിലെത്തിയ ഷൈമേഷ് വഴി തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് കയ്യിലുണ്ടായിരുന്ന ഇരുമ്പ് കമ്പി ഉപയോഗിച്ച് റിയാസിനെ ക്രൂരമായി അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു എന്ന് എഫ് ഐ ആറിൽ പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/368501/a-young-man-was-beaten-with-an-iron-rod-in-vadakara-his-wrist-was-broken)