---
title: "ഡിവൈഎഫ്ഐ നേതാവിനെ ബസ് കയറ്റിക്കൊല്ലാൻ ശ്രമിച്ച സംഭവം ; വടകരയിൽ ദേശീയപാത ഉപരോധിച്ച് ഡിവൈഎഫ്ഐ"
english_title: "DYFI blocks national highway in Vadakara after attempt to kill DYFI leader by bus"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/368770/dyfi-blocks-national-highway-in-vadakara-after-attempt-to-kill-dyfi-leader-by-bus"
published_at: "2026-06-27T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3f7ddae6e9a_cfg.jpg"
keywords: ["Latest news", "DYFI leader", "DYFI blocks", "National highway", "Vadakara"]
---

# ഡിവൈഎഫ്ഐ നേതാവിനെ ബസ് കയറ്റിക്കൊല്ലാൻ ശ്രമിച്ച സംഭവം ; വടകരയിൽ ദേശീയപാത ഉപരോധിച്ച് ഡിവൈഎഫ്ഐ

> **Lead Summary:** ഒഞ്ചിയം: **[**നാദാപുരം റോഡിലെ സർവീസ് റോഡിലൂടെ ബസുകൾ ഓടാത്തത് ചോദ്യംചെയ്ത ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗം മൃദുലിനെ ബസ് കയറ്റിക്കൊല്ലാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ഹൈവേ ഉപരോധം സംഘടിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ മൃദുൽ വടകര സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.

## Article Content

ഒഞ്ചിയം: **[**നാദാപുരം റോഡിലെ സർവീസ് റോഡിലൂടെ ബസുകൾ ഓടാത്തത് ചോദ്യംചെയ്ത ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗം മൃദുലിനെ ബസ് കയറ്റിക്കൊല്ലാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ഹൈവേ ഉപരോധം സംഘടിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ മൃദുൽ വടകര സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.

വിദ്യാർഥികളെയും മറ്റു യാത്രക്കാരെയും ബുദ്ധിമുട്ടിക്കുന്ന ലിമിറ്റഡ് സ്റ്റോപ്പ് സ്വകാര്യ ബസ് ജീവനക്കാരുടെ നടപടിയിൽ ഡിവൈഎഫ്ഐ ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി കഴിഞ്ഞ ദിവസങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

ഇതിന്റെ ഭാഗമായി ഇന്നലെ വൈകിട്ട് മടപ്പള്ളി സ്കുളിലെ വിദ്യാർഥികളെ ബസ് കയറാൻ സഹായിക്കുന്നതിനി ടെ തലശേരി കോഴിക്കോട് റൂട്ടിലെ ഡിടിഎസ് ക്ലാസിക് എന്ന ബസ് അപകടകരമായി ഓടിച്ച് മൃദുലിന്റെ മേലേക്ക് കയറ്റിക്കൊല്ലാൻ ശ്രമിക്കുകയായിരുന്നു.

സർവീസ് റോഡ് വഴി സർവീസ് നടത്താത്ത ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾക്കെതിരെയും ഡി വൈഎഫ്ഐ പ്രവർത്തക നായ മൃദുലിനെ ബസ്‌കയറ്റി കൊല്ലാൻ ശ്രമിച്ച ബസ് ജീവനക്കാർക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ഡിവൈഎ ഫ്‌ഐ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.

ഹൈവേ ഉപരോധം കെ ഭഗീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് എം കെ ബ്രിജിത്ത്ബാബു അധ്യക്ഷനായി. കെ പി ജിതേഷ്, പി സുബീഷ്, അതുൽ ബി മധു, കെ എൻ ആദ ർശ്, വിടികെ അതുൽ, എൻ വി അഫ്‌നാസ്, വി വി അക്ഷയ്, ഇ കെ അരുൺ എന്നിവർ സംസാരിച്ചു. ടി കെ അജീഷ് സ്വാഗത വും എ കെ ഷിനിൽ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/368770/dyfi-blocks-national-highway-in-vadakara-after-attempt-to-kill-dyfi-leader-by-bus)