---
title: "കർഷകർക്ക് താങ്ങായി; ചോറോട് സഹകരണ ബാങ്ക് കർഷക സേവന കേന്ദ്രം ആരംഭിച്ചു"
english_title: "Chorode Co-operative Bank, Farmer Service Centre, Onchiyam"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/368963/chorode-co-operative-bank-farmer-service-centre-onchiyam"
published_at: "2026-06-28T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a40b037d7683_Farmer_Service_Centre,_Onchiyam.jpg"
keywords: ["Latest News", "Chorode Cooperative Bank", "Chorode"]
---

# കർഷകർക്ക് താങ്ങായി; ചോറോട് സഹകരണ ബാങ്ക് കർഷക സേവന കേന്ദ്രം ആരംഭിച്ചു

> **Lead Summary:** ഒഞ്ചിയം: ചോറോട് സഹകരണ ബാങ്ക് മലോൽ മുക്കിൽ കർഷക സേവന കേന്ദ്രം ആരംഭിച്ചു. ചോറോട് പഞ്ചായത്ത് പ്രസിഡന്റ് ഷൈജി പ്രമോദ് കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. കാർഷികോപകരണങ്ങൾ, രാസ-ജൈവ വളങ്ങൾ, കീടനാശിനികൾ, വിത്തുകൾ, പൂച്ചട്ടികൾ എന്നിവ നിയന്ത്രിത വിലയിൽ വിതരണം ചെയ്യുകയാണ് കർഷക സേവന കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നത്.

## Article Content

ഒഞ്ചിയം: ചോറോട് സഹകരണ ബാങ്ക് മലോൽ മുക്കിൽ കർഷക സേവന കേന്ദ്രം ആരംഭിച്ചു. ചോറോട് പഞ്ചായത്ത് പ്രസിഡന്റ് ഷൈജി പ്രമോദ് കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. കാർഷികോപകരണങ്ങൾ, രാസ-ജൈവ വളങ്ങൾ, കീടനാശിനികൾ, വിത്തുകൾ, പൂച്ചട്ടികൾ എന്നിവ നിയന്ത്രിത വിലയിൽ വിതരണം ചെയ്യുകയാണ് കർഷക സേവന കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നത്.

സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാർ പി. സതീഷ് ആദ്യ വിൽപ്പന ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് വി. ദിനേശൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുതിർന്ന കർഷകരായ പുത്തൻപുരയിൽ ബാലക്കുറുപ്പിനെയും ബാലകൃഷ്ണൻ മാസ്റ്ററെയും വടകര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ ടി.എം. രാജനും ബാങ്ക് വൈസ് പ്രസിഡൻ്റ് ബി. മധുവും ചേർന്ന് ആദരിച്ചു.

വിത്ത് വിതരണോദ്ഘാടനം ചോറോട് കൃഷി ഓഫീസർ ഒ.പി. മുബാറക്ക് നിർവഹിച്ചു. വടകര ബ്ലോക്ക് പഞ്ചായത്ത് അംഗം ടി. ബിന്ദു, ചോറോട് പഞ്ചായത്ത് അംഗങ്ങളായ കെ.കെ. ഗോപാലകൃഷ്ണൻ, കെ.കെ. സദാശിവൻ, രേഷ്മ പായോളത്തിൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ചടങ്ങിന് എൻ. നിധിൻ സ്വാഗതവും മനോജ് താപു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/368963/chorode-co-operative-bank-farmer-service-centre-onchiyam)