---
title: "ലഹരിക്കെതിരെ ഒറ്റക്കെട്ട്; മടപ്പള്ളി വിഎച്ച്എസ്എസ്സിൽ ലഹരിവിരുദ്ധ പരിപാടികൾ സംഘടിപ്പിച്ചു"
english_title: "Madappally Vocational Higher Secondary School, Anti-Drug Programmes, Onchiyam"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/368976/madappally-vocational-higher-secondary-school-anti-drug-programmes-onchiyam"
published_at: "2026-06-28T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a40b9598b53f_Anti-Drug_Programmes.jpg"
keywords: ["Latest News", "Madappally VHSS", "Anti Drug Campaign", "Madappally"]
---

# ലഹരിക്കെതിരെ ഒറ്റക്കെട്ട്; മടപ്പള്ളി വിഎച്ച്എസ്എസ്സിൽ ലഹരിവിരുദ്ധ പരിപാടികൾ സംഘടിപ്പിച്ചു

> **Lead Summary:** ഒഞ്ചിയം: മടപ്പള്ളി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ലഹരിവിരുദ്ധ പരിപാടികൾ പിടിഎ പ്രസിഡന്റ് കെ.പി. രാജേഷ് ഉദ്ഘാടനം ചെയ്തു. ഇതിന്റെ ഭാഗമായി ലഹരിവിരുദ്ധ റാലി, പ്രതിജ്ഞ, ഒപ്പുശേഖരണം, പോസ്റ്റർ നിർമാണം, മ്യൂസിക് ബോധവൽക്കരണ ക്ലാസ് എന്നിവ സംഘടിപ്പിച്ചു.

## Article Content

ഒഞ്ചിയം: മടപ്പള്ളി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ലഹരിവിരുദ്ധ പരിപാടികൾ പിടിഎ പ്രസിഡന്റ് കെ.പി. രാജേഷ് ഉദ്ഘാടനം ചെയ്തു. ഇതിന്റെ ഭാഗമായി ലഹരിവിരുദ്ധ റാലി, പ്രതിജ്ഞ, ഒപ്പുശേഖരണം, പോസ്റ്റർ നിർമാണം, മ്യൂസിക് ബോധവൽക്കരണ ക്ലാസ് എന്നിവ സംഘടിപ്പിച്ചു.

എഎസ്ഐ രതീഷ് മടപ്പള്ളി വിദ്യാർഥികൾക്കായി ബോധവൽക്കരണ ക്ലാസെടുത്തു. തുടർന്ന് ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/368976/madappally-vocational-higher-secondary-school-anti-drug-programmes-onchiyam)