---
title: "എം ദാസന് നാടിന്റെ സ്മരണാജ്ജലി"
english_title: "The community pays tribute to M. Dasan."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/369319/the-community-pays-tribute-to-m-dasan"
published_at: "2026-06-29T22:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a42a03adc419_tribute_to_M._Dasan.jpg"
keywords: ["Latest News", "Tribute To M Dasan", "CPIM", "Onchiyam"]
---

# എം ദാസന് നാടിന്റെ സ്മരണാജ്ജലി

> **Lead Summary:** ഒഞ്ചിയം: സിപിഐഎം ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവും എംഎൽഎയുമായിരുന്ന എം ദാസന്റെ 24-മത് ചരമവാർഷിക ദിനം സിപിഐഎം നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. രാവിലെ ഏഴിന് ചോറോട് നിന്ന് പ്രവർത്തകരും നേതാക്കളും പ്രകടനമായെത്തി വീട്ടുവളപ്പിലെ എം ദാസൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.

## Article Content

ഒഞ്ചിയം: സിപിഐഎം ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവും എംഎൽഎയുമായിരുന്ന എം ദാസന്റെ 24-മത് ചരമവാർഷിക ദിനം സിപിഐഎം നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. രാവിലെ ഏഴിന് ചോറോട് നിന്ന് പ്രവർത്തകരും നേതാക്കളും പ്രകടനമായെത്തി വീട്ടുവളപ്പിലെ എം ദാസൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.

സിപിഐഎം ജില്ലാ സെക്രട്ടറി എം മെഹബൂബ് പുഷ്പചക്രം സമർപ്പിച്ചു. ഏരിയാ കമ്മറ്റിയംഗം ഡോ:അബ്ദുൾ അസീസ് കോറോത്ത് അധ്യക്ഷനായി. എം ദാസന്റെ പത്നിയും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവുമായ പി സതീദേവി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി മോഹനൻ,സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ, കെകെ ലതിക,ജില്ല ജില്ലാസെക്രട്ടറിയറ്റംഗം സി ഭാസ്കരൻ, ജില്ലാകമ്മിറ്റിയംഗം കെപി കുഞ്ഞമ്മദ് കുട്ടി, ഏരിയാ സെക്രട്ടറി, ടിപി ബിനീഷ് തുടങ്ങിയവർ പങ്കെടുത്തു.

ലോക്കൽ സെക്രട്ടറി മധു കുറുപ്പത്ത് സ്വാഗതം പറഞ്ഞു. വൈകിട്ട് ചോറോട് എം ദാസൻ നഗറിൽ നടന്ന അനുസ്മരണ പൊതുസമ്മേളനം സെക്രട്ടറിയറ്റംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്തു. ഡോ:അബ്ദുൾ അസീസ് കോറോത്ത് അധ്യക്ഷനായി.ടിപി ബിനീഷ്, ആർഗോപാലൻ, എൻ ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. മധു കുറുപ്പത്ത് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/369319/the-community-pays-tribute-to-m-dasan)