---
title: "പുത്തൂർ ഗവ. ഹൈസ്കൂളിൽ ലഹരിവിരുദ്ധ ദിനാചരണം; ക്യാൻവാസിൽ വരികളും വരകളുമായി വിദ്യാർഥികൾ"
english_title: "Anti-Drug Day celebrated at Puthur Govt. High School"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/369411/anti-drug-day-celebrated-at-puthur-govt-high-school"
published_at: "2026-06-30T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4359712becc_GFRTGYF.jpg"
keywords: ["Latest news", "Anti-Drug", "Puthur Govt. High School", "Vadakara"]
---

# പുത്തൂർ ഗവ. ഹൈസ്കൂളിൽ ലഹരിവിരുദ്ധ ദിനാചരണം; ക്യാൻവാസിൽ വരികളും വരകളുമായി വിദ്യാർഥികൾ

> **Lead Summary:** വടകര: **[** വടകര അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി പുത്തൂർ ഗവ. ഹൈസ്കൂളിൽ വിവിധ പരിപാടികൾ അരങ്ങേറി. വലിയ ക്യാൻവാസിൽ ലഹരിക്കെതിരെ വിദ്യാർഥികൾ വരികളും വരകളും കൈയൊപ്പും ചാർത്തി.

## Article Content

വടകര: **[** വടകര അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി പുത്തൂർ ഗവ. ഹൈസ്കൂളിൽ വിവിധ പരിപാടികൾ അരങ്ങേറി. വലിയ ക്യാൻവാസിൽ ലഹരിക്കെതിരെ വിദ്യാർഥികൾ വരികളും വരകളും കൈയൊപ്പും ചാർത്തി.

ചിത്രകാരനും സ്കൂൾ വിദ്യാർഥിയുമായ ഹെർഷൽ ദീപ്തെ ഉദ്ഘാടനം ചെയ്തു. ലഹരിവിരുദ്ധ റാലി പി ടിഎ പ്രസിഡന്റ് അബ്ദുല്ലത്തീഫ് ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂൾ ഹെഡ്മ‌ാസ്റ്റർ എം മുസ്തഫ അധ്യ ക്ഷനായി.

ഡോക്യുമെന്ററി പ്രദർശനം, പോസ്റ്റർ നിർമാണം, രചനാ മത്സരങ്ങൾ, പ്രത്യേക അസംബ്ലി എന്നിവയും സംഘടിപ്പിച്ചു. വിവിധ മത്സര വിജയികൾക്കുള്ള മെഡലും സമ്മാന വിതരണവും നടത്തി. പ്രീതി, സ്വപ്നാ രാജ്, വിദ്യാർഥികളായ ദേവപ്രിയ, പാർവണ, നിളജി രഞ്ജിത്ത്, അഷ്വിത, ആദി ലക്ഷ്മി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/369411/anti-drug-day-celebrated-at-puthur-govt-high-school)