---
title: "പുസ്തക പ്രകാശനം;  അജ്മൽ ഇംപാലയുടെ 'ഓർമ്മകളുടെ പെരുമഴക്കാലം' പ്രകാശനം ചെയ്തു "
english_title: "Ajmal Impala's 'The Rainy Season of Memories' released"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/369493/ajmal-impalas-the-rainy-season-of-memories-released"
published_at: "2026-06-30T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a438f7613477_jgujy.jpg"
keywords: ["Latest news", "Ajmal Impala", "Book release", "Vadakara"]
---

# പുസ്തക പ്രകാശനം;  അജ്മൽ ഇംപാലയുടെ 'ഓർമ്മകളുടെ പെരുമഴക്കാലം' പ്രകാശനം ചെയ്തു 

> **Lead Summary:** വടകര : **[**വടകരയിൽ നിന്ന് മലയാള സിനിമയിലേക്ക് എത്തുകയും ഇരുപത്തഞ്ചോളം സിനിമകളിൽ സ്‌റ്റിൽ ഫോട്ടോഗ്രാഫറാവുകയും ചെയ്ത പ്രശസ്‌ത ഫോട്ടോഗ്രാഫർ അജ്മൽ ഇംപാല മലയാള സിനിമയിലെ പ്രശസ്ത താരങ്ങളായ മധുവും മമ്മൂട്ടിയും നയൻതാരയും കാവ്യാ മാധവനും ഉൾപ്പെടെ പ്രമുഖരുടെ ഫോട്ടോ പകർത്തിയ അനുഭവങ്ങൾ ചേർത്ത് എഴുതിയ ഓർമ്മകളുടെ പെരുമഴക്കാലം എന്ന പുസ്‌തകത്തിൻ്റെ പ്രകാശനം വടകര ഗ്രീൻ പാലസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.

## Article Content

വടകര : **[**വടകരയിൽ നിന്ന് മലയാള സിനിമയിലേക്ക് എത്തുകയും ഇരുപത്തഞ്ചോളം സിനിമകളിൽ സ്‌റ്റിൽ ഫോട്ടോഗ്രാഫറാവുകയും ചെയ്ത പ്രശസ്‌ത ഫോട്ടോഗ്രാഫർ അജ്മൽ ഇംപാല മലയാള സിനിമയിലെ പ്രശസ്ത താരങ്ങളായ മധുവും മമ്മൂട്ടിയും നയൻതാരയും കാവ്യാ മാധവനും ഉൾപ്പെടെ പ്രമുഖരുടെ ഫോട്ടോ പകർത്തിയ അനുഭവങ്ങൾ ചേർത്ത് എഴുതിയ ഓർമ്മകളുടെ പെരുമഴക്കാലം എന്ന പുസ്‌തകത്തിൻ്റെ പ്രകാശനം വടകര ഗ്രീൻ പാലസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.

പ്രശസ്ത സാഹിത്യകാരൻ യു കെ കുമാരൻ പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകൻ പ്രേംകുമാർ വടകരക്ക് പുസ്തകം നൽകി പ്രകാശനം നിർവ്വഹിച്ചു.

അശ്വന്ത് ബട്ടർഫ്ളൈ പുസ്തകപരിചയം നടത്തി. പ്രശസ്ത ഹിന്ദുസ്ഥാനി തബ്‌ലിസ്‌റ്റ് റോഷൻ ഹാരിസ്  കവയത്രി മിഥുന സജിൻ പരിസ്ഥിതി പ്രവർത്തകൻ മണലിൽ മോഹനൻ മുബഷീർ വാരാണസി വിജയൻ പെരിങ്ങാട് അഖിൽ രാജ് വടകര റജിമോൻ അബ്ദുൾ സലാം തട്ടാച്ചേരി അജിത് കുമാർ തുഷാര എന്നിവർ സംസാരിച്ചു തുടർന്ന് റോഷൻ ഹാരിസും പ്രേം കുമാർ വടകരയും ചേർന്ന് ലൈഫ് ഓഫ് മ്യൂസിക് സംഗീത പരിപാടി അവതരിപ്പിച്ചു .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/369493/ajmal-impalas-the-rainy-season-of-memories-released)