---
title: "വടകര താലൂക്കിലെ സ്വകാര്യ ബസ് സമരം മാറ്റിവെച്ചു; ആർഡിഒ ചർച്ചയ്ക്ക് വിളിച്ചു"
english_title: "Private bus strike in Vadakara taluk postponed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/369526/private-bus-strike-in-vadakara-taluk-postponed"
published_at: "2026-06-30T16:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a43a23177c94_dfgdesrf.jpg"
keywords: ["Latest news", "Vadakara", "Private bus", "Bus strike"]
---

# വടകര താലൂക്കിലെ സ്വകാര്യ ബസ് സമരം മാറ്റിവെച്ചു; ആർഡിഒ ചർച്ചയ്ക്ക് വിളിച്ചു

> **Lead Summary:** വടകര: **[** ജൂലൈ ഒന്നു മുതൽ വടകര താലൂക്കിൽ നടത്താനിരുന്ന സ്വകാര്യ ബസുകളുടെ അനിശ്ചിതകാല സമരം മാറ്റിവെച്ചു. ആർഡിഒ കെ.കെ. പ്രസിൽ ചർച്ചയ്ക്ക് വിളിച്ച സാഹചര്യത്തിലാണ് സമരം മാറ്റിവെക്കാൻ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികളുടെയും തൊഴിലാളി യൂണിയൻ നേതാക്കളുടെയും സംയുക്ത യോഗം തീരുമാനിച്ചത്.

## Article Content

വടകര: **[** ജൂലൈ ഒന്നു മുതൽ വടകര താലൂക്കിൽ നടത്താനിരുന്ന സ്വകാര്യ ബസുകളുടെ അനിശ്ചിതകാല സമരം മാറ്റിവെച്ചു. ആർഡിഒ കെ.കെ. പ്രസിൽ ചർച്ചയ്ക്ക് വിളിച്ച സാഹചര്യത്തിലാണ് സമരം മാറ്റിവെക്കാൻ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികളുടെയും തൊഴിലാളി യൂണിയൻ നേതാക്കളുടെയും സംയുക്ത യോഗം തീരുമാനിച്ചത്.

ലിങ്ക് റോഡിൽ നിന്നും ബസുകൾ പഴയ സ്റ്റാൻഡിലേക്ക് മാറ്റുന്നതിന് മുൻപായി തൊഴിലാളി യൂണിയൻ നേതാക്കളും ബസ് ഭാരവാഹികളും മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ നടപ്പിലാക്കുമെന്ന് നഗരസഭാ ചെയർപേഴ്സൺ ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഈ ഉറപ്പ് പാലിക്കപ്പെടാത്തതിനെ തുടർന്ന് സർവീസ് റോഡ്, മാർക്കറ്റ് റോഡ്, ജെ.ടി റോഡ് എന്നിവിടങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി തുടർന്നു. ഈ സാഹചര്യത്തിലാണ് ബസ് സമരം പ്രഖ്യാപിച്ചിരുന്നത്.

ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ താലൂക്ക് പ്രസിഡന്റ് സൽവ കുഞ്ഞമ്മദ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. അസോസിയേഷൻ ഭാരവാഹികളായ എ.പി. ഹരിദാസൻ, എം.കെ. ഗോപാലൻ, ഇ. ജിജു കുമാർ, സുനി ശ്രീരാം, കെ.കെ. മനോജ് എന്നിവരും, തൊഴിലാളി യൂണിയൻ നേതാക്കളായ എ. സതീശൻ, എം. ബാലകൃഷ്ണൻ, അഡ്വ: ഇ. നാരായണൻ നായർ, വിനോദ് ചെറിയത്ത്, പി. സജീവ് കുമാർ, കെ. പ്രകാശൻ എന്നിവരും യോഗത്തിൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/369526/private-bus-strike-in-vadakara-taluk-postponed)