---
title: "പ്രവർത്തന മികവിന്; ഭാരത് സേവക് സമാജ്' പുരസ്കാരം നേടിയ അഡ്വ: ഇ.നാരായണൻ നായർക്ക് അനുമോദനം"
english_title: "Felicitation for Adv. E. Narayanan Nair recipient of the Bharat Sevak Samaj Award"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/369577/felicitation-for-adv-e-narayanan-nair-recipient-of-the-bharat-sevak-samaj-award"
published_at: "2026-06-30T21:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a43e79ecf29a_E_NARAYANAN_NAIR.jpg"
keywords: ["Latest News", "Bharat Sevak Samaj Award", "Adv. E Narayanan Nair", "Vatakara"]
---

# പ്രവർത്തന മികവിന്; ഭാരത് സേവക് സമാജ്' പുരസ്കാരം നേടിയ അഡ്വ: ഇ.നാരായണൻ നായർക്ക് അനുമോദനം

> **Lead Summary:** > വടകര: പുരസ്കാരങ്ങൾക്ക് അർഹരാവുന്നവർക്ക് സമൂഹത്തെ നൻമയിലേക്ക് നയിക്കേണ്ടതിൻ്റെ ഉത്തരവാദിത്വം വളരെ കൂടുതൽ ഉണ്ടെന്ന് പത്മശ്രീ മീനാക്ഷി ഗുരുക്കൾ പറഞ്ഞു. സാമൂഹിക പ്രവർത്തനരംഗത്തെ മികവിന് "ഭാരത് സേവക് സമാജ് " പുരസ്കാരം നേടിയ വടകര ഡവലപ്പ്മെൻ്റ് ഫോറം പ്രസിഡണ്ട് അഡ്വ: ഇ.നാരായണൻ നായർക്ക് ഡവലപ്പ്മെൻ്റ് ഫോറം നൽകിയ അനുമോദന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

## Article Content

> വടകര: പുരസ്കാരങ്ങൾക്ക് അർഹരാവുന്നവർക്ക് സമൂഹത്തെ നൻമയിലേക്ക് നയിക്കേണ്ടതിൻ്റെ ഉത്തരവാദിത്വം വളരെ കൂടുതൽ ഉണ്ടെന്ന് പത്മശ്രീ മീനാക്ഷി ഗുരുക്കൾ പറഞ്ഞു. സാമൂഹിക പ്രവർത്തനരംഗത്തെ മികവിന് "ഭാരത് സേവക് സമാജ് " പുരസ്കാരം നേടിയ വടകര ഡവലപ്പ്മെൻ്റ് ഫോറം പ്രസിഡണ്ട് അഡ്വ: ഇ.നാരായണൻ നായർക്ക് ഡവലപ്പ്മെൻ്റ് ഫോറം നൽകിയ അനുമോദന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

പുതിയ സ്റ്റാൻ്റിന് സമീപമുള്ള ബസ്സ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ ഫോറം കോ ഒർഡിനേറ്റർ വിനോദ് ചെറിയത്ത് അധ്യക്ഷത വഹിച്ചു.

ഫോറം ജനറൽ സെക്രട്ടറി കെ. എൻ വിനോദ് , ബസ്സ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ താലൂക്ക് സെക്രട്ടറി, എ .പി . ഹരിദാസൻ ,വ്യാപാരി വ്യവസായി സമിതി ഏരിയാ പ്രസിഡണ്ട് കരിപ്പള്ളി രാജൻ എന്നിവർ ഉപഹാരങ്ങൾ സമർപ്പിച്ചു. അഡ്വ: രാജൻ കായക്ക , എം.കെ ഗോപാലൻ, വി.പി. രമേശൻ , ടി.കെ രാമദാസ് , എം പ്രകാശ്, കെ.ഗോപാലൻ നമ്പ്യാർ , അജിത്ത് പാലയാട് , അഡ്വ: ഇ.നാരായണൻ നായർ, സി.കെ. അനിൽകുമാർ, കെ. ഷൈജു എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/369577/felicitation-for-adv-e-narayanan-nair-recipient-of-the-bharat-sevak-samaj-award)