---
title: "ഡിവൈഎഫ്്‌ഐ  ജില്ലാ സമ്മേളനം വടകരയില്‍ ഇന്ന് ഗതാഗത നിയന്ത്രണം"
english_title: " DYFI District Conference Traffic control in Vadakara today"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/36977/dyfi-district-conference-traffic-control-in-vadakara-today"
published_at: "2022-04-11T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6253bcedd4dca_dyfi kerala.jpg"
keywords: []
---

# ഡിവൈഎഫ്്‌ഐ  ജില്ലാ സമ്മേളനം വടകരയില്‍ ഇന്ന് ഗതാഗത നിയന്ത്രണം

> **Lead Summary:** **വടകര:** ഡിവൈഎഫ്്‌ഐ ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട് വടകര നഗരത്തില്‍ പോലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

## Article Content

**വടകര:** ഡിവൈഎഫ്്‌ഐ ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട് വടകര നഗരത്തില്‍ പോലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

ഇന്ന് (ഏപ്രില്‍ 11 ) 3.30 മണിക്ക് ശേഷം പെരുവട്ടം താഴ മുതല്‍ കരിമ്പന പാലം വരെ പഴയ ദേശീയപാത റോഡിലും അടക്കാതെരു മുതല്‍ മാര്‍ക്കറ്റ് റോഡു വഴിയും ലിങ്ക് റോഡു വഴി പഴയ ബസ്റ്റാന്റിലേക്കും മറ്റുവഴികളില്‍ നിന്നും പഴയ ബസ്റ്റാന്റ് പരിസരങ്ങളിലേക്കുള്ള ഗതാഗതം പൂര്‍ണ്ണമായും നിയന്ത്രിച്ചിരിക്കുന്നു.

റെയില്‍വേ സ്‌റ്റേഷനിലേക്ക് പോകേണ്ട വാഹനങ്ങള്‍ പുതിയ ബസ്റ്റാന്റിന് തെക്ക് വശം ആലക്കല്‍ റസിഡന്‍സിക്ക് സമീപം തുടങ്ങുന്ന റോഡുവഴി കീര്‍ത്തി മുദ്ര തിയേറ്ററിന് സമീപം റോഡ് ക്രോസ് ചെയ്ത് റെയില്‍വേ സ്‌റ്റേഷനിലേക്ക് പോകേണ്ടതും റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും തിരിച്ച് പോകുന്ന വാഹനങ്ങള്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ഇടത്തോട്ട് മുത്തപ്പന്‍ ക്ഷേത്രം വഴി റെയില്‍വേ ഗേറ്റ് കടന്ന് ഒന്തം ബ്രിഡ്ജ് വഴി പുറത്തേക്ക് കടക്കേണ്ടതാണ്.

റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും തെക്ക് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പാക്കയില്‍ വഴി കോട്ടക്കടവ് ഗേറ്റ് കടന്നും പോകേണ്ടതാണെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/36977/dyfi-district-conference-traffic-control-in-vadakara-today)