---
title: "സ്‌പോട്ട് അഡ്മിഷന്‍; വടകര മോഡല്‍ പോളിടെക്‌നിക് കോളേജില്‍ നേരിട്ടെത്തണം"
english_title: "Spot Admission: Candidates should come directly to Vadakara Model Polytechnic College"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/369772/spot-admission-candidates-should-come-directly-to-vadakara-model-polytechnic-college"
published_at: "2026-07-01T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a44f518ec429_rtyhdrhg.jpg"
keywords: ["Latest news", "Vadakara Model Polytechnic College", "Spot Admission", "Student"]
---

# സ്‌പോട്ട് അഡ്മിഷന്‍; വടകര മോഡല്‍ പോളിടെക്‌നിക് കോളേജില്‍ നേരിട്ടെത്തണം

> **Lead Summary:** വടകര : **[**ഐ.എച്ച്.ആര്‍.ഡിക്ക് കീഴിലുള്ള വടകര മോഡല്‍ പോളിടെക്‌നിക് കോളേജില്‍ രണ്ടാം വര്‍ഷ ഡിപ്ലോമ (ലാറ്ററല്‍ എന്‍ട്രി) കോഴ്സുകളില്‍ ഒഴിവുള്ള ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ എഞ്ചിനീയറിങ്, ബയോ മെഡിക്കല്‍ എഞ്ചിനീയറിങ്, ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് എന്നീ ബ്രാഞ്ചുകളിലേക്ക് ജൂലൈ 13, 14 തീയതികളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും.

## Article Content

വടകര : **[**ഐ.എച്ച്.ആര്‍.ഡിക്ക് കീഴിലുള്ള വടകര മോഡല്‍ പോളിടെക്‌നിക് കോളേജില്‍ രണ്ടാം വര്‍ഷ ഡിപ്ലോമ (ലാറ്ററല്‍ എന്‍ട്രി) കോഴ്സുകളില്‍ ഒഴിവുള്ള ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ എഞ്ചിനീയറിങ്, ബയോ മെഡിക്കല്‍ എഞ്ചിനീയറിങ്, ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് എന്നീ ബ്രാഞ്ചുകളിലേക്ക് ജൂലൈ 13, 14 തീയതികളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും.

അസ്സല്‍ രേഖകളും ഫീസും സഹിതം രാവിലെ 9.30ന് കോളേജിലെത്തണം. ഇതുവരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്ക് ജൂലൈ 10 വരെ https://le.polyadmission.org/ എന്ന ലിങ്ക് വഴി വണ്‍ ടൈം രജിസ്‌ട്രേഷന്‍ നടത്തി അപേക്ഷ സമര്‍പ്പിക്കാം.

എസ്.സി/എസ്.ടി, ഒ.ഇ.സി, ഒ.ബി.സി (എച്ച്) വിഭാഗക്കാര്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ഫോണ്‍: 04962524920, 9497840006, 8547005079, 9847979857.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/369772/spot-admission-candidates-should-come-directly-to-vadakara-model-polytechnic-college)