---
title: "വടകരയില്‍ വാര്‍ഡ് തല ഉല്പന്നങ്ങളുടെ പ്രദര്‍ശനവും വില്പനയും സംഘടിപ്പിച്ചു"
english_title: "In Vadakara, ward level products were displayed and sold"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/36990/in-vadakara-ward-level-products-were-displayed-and-sold"
published_at: "2022-04-11T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6253c9ccd3676_A P PRAJITHA.jpg"
keywords: []
---

# വടകരയില്‍ വാര്‍ഡ് തല ഉല്പന്നങ്ങളുടെ പ്രദര്‍ശനവും വില്പനയും സംഘടിപ്പിച്ചു

> **Lead Summary:** **വടകര: ** നഗരസഭ 29വാര്‍ഡ് കുടുംബശ്രീ അയല്‍കൂട്ടങ്ങളുടെ നേതൃത്വത്തില്‍ സ്വയം നിര്‍മിത ഉല്പന്നങ്ങളുടെ വില്പന മേള സംഘടിപ്പിച്ചു.

## Article Content

**വടകര: ** നഗരസഭ 29വാര്‍ഡ് കുടുംബശ്രീ അയല്‍കൂട്ടങ്ങളുടെ നേതൃത്വത്തില്‍ സ്വയം നിര്‍മിത ഉല്പന്നങ്ങളുടെ വില്പന മേള സംഘടിപ്പിച്ചു.

സോപ്പ്, അച്ചാര്‍, ചമ്മന്തി പൊടി, കൂവപ്പൊടി മാക്‌സി, പലതരം പലഹാരങ്ങള്‍ ,ചൂല് ത,ുണി സഞ്ചി , പച്ചക്കറി തുടങ്ങി 25 ഇനങ്ങള്‍ ഉള്‍പ്പെടുന്ന വിപണനമേള നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ എ.പി.പ്രജിത വാര്‍ഡിലെ ഏറ്റവും മുതിര്‍ന്ന അംഗമായ ചെത്തില്‍ അബ്ദുള്ളയ്ക്ക് ആദ്യ വില്ലന നടത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

വാര്‍ഡ് കൗണ്‍സിലര്‍ പി.കെ.സതീശന്‍ അധ്യക്ഷനായിരുന്നു. സി.ഡി.എസ് ചെയര്‍പേഴ്‌സന്‍ മിനി, എ വി രവീന്ദ്രന്‍ മാസ്റ്റര്‍, അനീഷ്.കെ.റീജ രമേശ് എന്നിവര്‍ പ്രസംഗിച്ചു'

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/36990/in-vadakara-ward-level-products-were-displayed-and-sold)