---
title: "ജനരോഷം; ഇബ്രാഹിം ഹാജിയുടെ ആത്മഹത്യ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് തിരുവള്ളൂരിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു"
english_title: "A mass gathering was organized in Thiruvallur demanding the arrest of the accused in Ibrahim Haji's suicide"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/370096/a-mass-gathering-was-organized-in-thiruvallur-demanding-the-arrest-of-the-accused-in-ibrahim-hajis-suicide"
published_at: "2026-07-03T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4749fde01e2_RYUTYJ.jpg"
keywords: ["Latest news", "brahim Haji's suicide", "Thiruvallur"]
---

# ജനരോഷം; ഇബ്രാഹിം ഹാജിയുടെ ആത്മഹത്യ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് തിരുവള്ളൂരിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു

> **Lead Summary:** തിരുവള്ളൂർ: **[**കോൺഗ്രസ് നേതാവിന്റെ വീട്ടുവരാന്തയിൽ വയോധികൻ പെട്രോൾ ഒഴിച്ച് ആത്മഹത്യചെയ്ത സംഭവത്തിൽ പ്രതികളെ നിയമത്തിനുമുന്നിൽ എത്തിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി തിരുവള്ളൂരിൽ ബഹുജന കൂട്ടായ്മ സംഘടി പ്പിച്ചു. കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ സാമ്പത്തിക തട്ടിപ്പിനെ തുടർന്ന് തിരുവള്ളൂർ സ്വദേശി ചിരി കണ്ടോത്ത് ഇബ്രാഹിം ഹാജിയാണ് പഴങ്കാവിലെ തൈവളപ്പിൽ സുധീർ കുമാറിന്റെ വീട്ടിൽ ആത്മഹത്യചെയ്തത്.

## Article Content

തിരുവള്ളൂർ: **[**കോൺഗ്രസ് നേതാവിന്റെ വീട്ടുവരാന്തയിൽ വയോധികൻ പെട്രോൾ ഒഴിച്ച് ആത്മഹത്യചെയ്ത സംഭവത്തിൽ പ്രതികളെ നിയമത്തിനുമുന്നിൽ എത്തിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി തിരുവള്ളൂരിൽ ബഹുജന കൂട്ടായ്മ സംഘടി പ്പിച്ചു. കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ സാമ്പത്തിക തട്ടിപ്പിനെ തുടർന്ന് തിരുവള്ളൂർ സ്വദേശി ചിരി കണ്ടോത്ത് ഇബ്രാഹിം ഹാജിയാണ് പഴങ്കാവിലെ തൈവളപ്പിൽ സുധീർ കുമാറിന്റെ വീട്ടിൽ ആത്മഹത്യചെയ്തത്.

തട്ടിപ്പിനിരയായവരുടെ പണം തിരിച്ചുന ൽകുക, ഇബ്രാഹിം ഹാജിയുടെ നിക്ഷേ പത്തുകയും പലിശയും അദ്ദേഹത്തിൻ്റെ കുടുംബത്തിന് ലഭ്യമാക്കുക, കുടുംബ ത്തിന് നീതി ലഭ്യമാക്കുക എന്നീ ആവ ശ്യങ്ങൾ ഉന്നയിച്ച് നടന്ന ബഹുജന കു ട്ടായ്മ സിപിഐ എം ജില്ലാ കമ്മിറ്റി അം ഗം പി കെ ദിവാകരൻ ഉദ്ഘാടനംചെയു.

കെ കെ സുരേഷ് അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡൻ്റ് എൽ വി രാമകൃ ഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം ടി രാജൻ, വിജയൻ ചെറുവത്താരി, ശ്രീജിത്ത് വള്ളിൽ, സുധി കരുവാണ്ടി, പി കെ ശ്രീധരൻ, ടി വി സഫീറ, കെ കെ ശങ്കരൻ, ടി കെ വേണു എന്നിവർ സംസാരിച്ചു. എൻ കെ അഖിലേഷ് സ്വാഗ തം പറഞ്ഞു. ബഹുജന കൂട്ടായ്മയിൽ സൊസൈറ്റിയുടെ തട്ടിപ്പിനിരയായ നി ക്ഷേപകരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/370096/a-mass-gathering-was-organized-in-thiruvallur-demanding-the-arrest-of-the-accused-in-ibrahim-hajis-suicide)