---
title: "എടവന അയ്യപ്പ ഭജന സമിതി സുവർണ്ണ ജൂബിലി; സ്വാഗതസംഘം രൂപികരിച്ചു"
english_title: "Edavana Ayyappa Bhajana Samithi Golden Jubilee, Reception Committee"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/370246/edavana-ayyappa-bhajana-samithi-golden-jubilee-reception-committee"
published_at: "2026-07-03T19:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a47ba3ca6bc0_eramala.jpg"
keywords: ["Latest News", "Edavana Ayyappa Bhajana Samithi", "Golden Jubilee", "Reception Committee"]
---

# എടവന അയ്യപ്പ ഭജന സമിതി സുവർണ്ണ ജൂബിലി; സ്വാഗതസംഘം രൂപികരിച്ചു

> **Lead Summary:** ഏറാമല : എടവന അമ്പലം അയ്യപ്പ ഭജന സമിതിയുടെ സുവർണ്ണ ജൂബിലി ആഘോഷം 2026 ആഗസ്റ്റ് മുതൽ ഡിസംബർ വരെ വിവിധങ്ങളായ പരിപാടികളോടെ നടത്തുവാൻ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.

## Article Content

ഏറാമല : എടവന അമ്പലം അയ്യപ്പ ഭജന സമിതിയുടെ സുവർണ്ണ ജൂബിലി ആഘോഷം 2026 ആഗസ്റ്റ് മുതൽ ഡിസംബർ വരെ വിവിധങ്ങളായ പരിപാടികളോടെ നടത്തുവാൻ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.

സ്വാഗതസംഘം യോഗം ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ പത്‌മനാഭൻ പുത്തൂർ ഉൽഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ രമ്യ കണ്ടിയിൽ, ഏ കെ ബാബു, മൂസ്സ മറുവയിൽ, പ്രമോദ് ടി കെ, ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ പത്‌മനാഭൻ പുത്തൂർ, എന്നിവർ രക്ഷാധികാരികളും, പി രമേഷ് ബാബു (ചെയർമാൻ )ജയകുമാർ ഏറാമല, ശശി ചമ്പോളി എന്നിവർ വൈസ് ചെയർമാൻമാരും, ജനറൽ കൺവീനറായി കെ പി ബിജുവും, ജോകൺവീനർമാരായി വിനോദ് ചമ്പോളി, ഷിജിന പ്രകാശ് എന്നിവരെയും ട്രഷററായി എം കെ രജീഷിനെയും തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/370246/edavana-ayyappa-bhajana-samithi-golden-jubilee-reception-committee)