---
title: "ബോര്‍ഡ് നിര്‍മ്മാണ രംഗത്ത് കഴിവ്  തെളിയിച്ച്  ഹരിത കര്‍മ്മ സേനാംഗങ്ങള്‍"
english_title: " Green Karma Sena members demonstrate their ability in board construction"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/37025/green-karma-sena-members-demonstrate-their-ability-in-board-construction"
published_at: "2022-04-11T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6253eabc9a055_HARITHA KARMA SENA.jpg"
keywords: []
---

# ബോര്‍ഡ് നിര്‍മ്മാണ രംഗത്ത് കഴിവ്  തെളിയിച്ച്  ഹരിത കര്‍മ്മ സേനാംഗങ്ങള്‍

> **Lead Summary:** **വൈക്കിലശ്ശേരി:** തൊഴിലുറപ്പ് പദ്ധതി പ്രകാരം പ്രവൃത്തി പൂര്‍ത്തികരിച്ച സ്ഥലങ്ങളില്‍ സ്ഥാപിക്കാനുള്ള കോണ്‍ക്രീറ്റ് ബോര്‍ഡുകള്‍ നിര്‍മ്മിച്ചു കൊണ്ട് ചോറോട് ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മ സേന.

## Article Content

**വൈക്കിലശ്ശേരി:** തൊഴിലുറപ്പ് പദ്ധതി പ്രകാരം പ്രവൃത്തി പൂര്‍ത്തികരിച്ച സ്ഥലങ്ങളില്‍ സ്ഥാപിക്കാനുള്ള കോണ്‍ക്രീറ്റ് ബോര്‍ഡുകള്‍ നിര്‍മ്മിച്ചു കൊണ്ട് ചോറോട് ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മ സേന.

പദ്ധതിയുടെ പേരും വിശദവിവരങ്ങളും അനുവദിച്ച തുകയുടെയും ചിലവഴിച്ച തുകയുടെയും കണക്കുകളും വ്യക്തമാക്കുന്ന 65 ബോര്‍ഡുകളാണ് ആദ്യഘട്ടത്തില്‍ നിര്‍മ്മിച്ചത്.

ബോര്‍ഡിന്റെ വിതരണ ഉദ്ഘാടനം ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസം സ്ഥിരം സമിതി അദ്യക്ഷന്‍ സി.നാരായണന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.

അസിസ്റ്റന്റ് സെക്രട്ടറി സുധീര്‍ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് അംഗങ്ങളായ പി.ലിസി, പ്രസാദ് വിലങ്ങില്‍, മെന്റര്‍ റീനവാര്യം കണ്ടി, ഏ.ഇ അശ്വിന്‍ മനോഹര്‍, ഷീന.കെ, ഹരിതസേന സെക്രട്ടറി വി.പി.ഷൈമ എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/37025/green-karma-sena-members-demonstrate-their-ability-in-board-construction)