---
title: "പ്രവര്‍ത്തന മികവ് ; ഏറാമല ബേങ്കിന് വീണ്ടും സംസ്ഥാന സര്‍ക്കാര്‍ പുരസ്‌ക്കാരം"
english_title: "Eramala Bank wins another state government award"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/370456/eramala-bank-wins-another-state-government-award"
published_at: "2026-07-04T16:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a48eb68ef762_reytgerg.jpg"
keywords: ["Latest news", "Eramala Bank", "State government", "Award"]
---

# പ്രവര്‍ത്തന മികവ് ; ഏറാമല ബേങ്കിന് വീണ്ടും സംസ്ഥാന സര്‍ക്കാര്‍ പുരസ്‌ക്കാരം

> **Lead Summary:** വടകര : **[** സംസ്ഥാനത്തെ പ്രാഥമിക സര്‍വ്വീസ് സഹകരണ ബേങ്കുകള്‍ക്ക് പ്രവര്‍ത്തന മികവിന് സഹകരണ വകുപ്പ് ഏര്‍പ്പെടുത്തിയ അവാര്‍ഡിന് വീണ്ടും ഏറാമല ബേങ്ക് അര്‍ഹമായി. 2024 - 25 വര്‍ഷത്തെ പ്രവര്‍ത്തന മികവിന് സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനമാണ് ബേങ്കിന് ലഭിച്ചത്.

## Article Content

വടകര : **[** സംസ്ഥാനത്തെ പ്രാഥമിക സര്‍വ്വീസ് സഹകരണ ബേങ്കുകള്‍ക്ക് പ്രവര്‍ത്തന മികവിന് സഹകരണ വകുപ്പ് ഏര്‍പ്പെടുത്തിയ അവാര്‍ഡിന് വീണ്ടും ഏറാമല ബേങ്ക് അര്‍ഹമായി. 2024 - 25 വര്‍ഷത്തെ പ്രവര്‍ത്തന മികവിന് സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനമാണ് ബേങ്കിന് ലഭിച്ചത്.

തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടന്ന ചടങ്ങില്‍ സഹകരണ വകുപ്പ് മന്ത്രി എം. ലിജുവില്‍ നിന്ന് ബേങ്ക് ചെയര്‍മാന്‍ മനയത്ത് ചന്ദ്രന്‍, ജനറല്‍ മാനേജര്‍ ടി.കെ വിനോദന്‍, ഡെപ്യട്ടി ജനറല്‍ മാനേജര്‍ ഒ. മഹേഷ്‌കുമാര്‍, നിഷാന്ത് എം.കെ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. മുന്‍ വര്‍ഷങ്ങളിലും സംസ്ഥാന സര്‍ക്കാരിന്റെയും, കേരള ബേങ്കിന്റെയും അവാര്‍ഡുകള്‍ക്ക് ബേങ്ക് അര്‍ഹമായിട്ടുണ്ട്.

കാര്‍ഷിക മേഖലയ്ക്ക് വലിയ പിന്തുണ നല്‍കുന്ന ബാങ്ക്, നാളികേര കര്‍ഷകരെ സഹായിക്കാനായി നേരിട്ട് വിപണി വിലയേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ തേങ്ങ സംഭരിക്കുന്നു. ബാങ്കിന്റെ സ്വന്തം കോക്കനട്ട് കോംപ്ലക്സ് വഴി 'മയൂരം' എന്ന ബ്രാന്‍ഡില്‍ വെളിച്ചെണ്ണ, വെര്‍ജിന്‍ കോക്കനട്ട് ഓയില്‍, തേങ്ങാപ്പാല്‍, തേങ്ങ ചിപ്‌സ്, വിളക്കെണ്ണ തുടങ്ങി വിവിധ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച് വിപണിയില്‍ എത്തിക്കുന്നു.

939-ല്‍ ഒരു മള്‍ട്ടി പര്‍പ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയായി ആരംഭിച്ച ഈ സ്ഥാപനം, 1962-ല്‍ സര്‍വീസ് സഹകരണ ബാങ്കായി മാറി. കഴിഞ്ഞ 15 വര്‍ഷമായി ബാങ്ക് തങ്ങളുടെ അംഗങ്ങള്‍ക്ക് 25% ഡിവിഡന്റ് കൃത്യമായി നല്‍കി വരുന്നു. ഇത് ബാങ്കിന്റെ മികച്ച മാനേജ്മെന്റിന്റെയും സാമ്പത്തിക ഭദ്രതയുടെയും തെളിവാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/370456/eramala-bank-wins-another-state-government-award)