---
title: "മഴയിൽ കുതിർന്ന് ; ഒഞ്ചിയത്ത് ദേശീയപാതയോരത്ത് വൻ മണ്ണിടിച്ചിൽ ,വീട് അപകടഭീഷണിയിൽ"
english_title: "Massive landslide along the Onchiyath National Highway"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/370556/massive-landslide-along-the-onchiyath-national-highway"
published_at: "2026-07-05T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a49e9622d5d5_fgdf.jpg"
keywords: ["Latest news", "Onchiyath National Highway", "landslide", "Heavy rain"]
---

# മഴയിൽ കുതിർന്ന് ; ഒഞ്ചിയത്ത് ദേശീയപാതയോരത്ത് വൻ മണ്ണിടിച്ചിൽ ,വീട് അപകടഭീഷണിയിൽ

> **Lead Summary:** ഒഞ്ചിയം: **[** കനത്ത മഴയെ തുടർന്ന് മിത്തലെ മുക്കാളിയിൽ ദേശീയപാതക്കരികിൽ മണ്ണിടിഞ്ഞു. ഇന്നലെ രാവിലെ ദേശീയപാതയുടെ കിഴക്കുഭാഗത്താണ് മണ്ണിടിഞ്ഞത്. പുതുതായി നിർമാണം നടക്കുന്ന വടക്കേ പുനത്തിൽ അഭിലാഷിന്റെ വീടിന്റെ സമീപത്തുവരെ മണ്ണിടിഞ്ഞു.

## Article Content

ഒഞ്ചിയം: **[** കനത്ത മഴയെ തുടർന്ന് മിത്തലെ മുക്കാളിയിൽ ദേശീയപാതക്കരികിൽ മണ്ണിടിഞ്ഞു. ഇന്നലെ രാവിലെ ദേശീയപാതയുടെ കിഴക്കുഭാഗത്താണ് മണ്ണിടിഞ്ഞത്. പുതുതായി നിർമാണം നടക്കുന്ന വടക്കേ പുനത്തിൽ അഭിലാഷിന്റെ വീടിന്റെ സമീപത്തുവരെ മണ്ണിടിഞ്ഞു.

വീടിന് സുരക്ഷാഭീഷണിയുണ്ട്. ദേശീയപാതയോട് ചേർന്ന് സുരക്ഷാഭിത്തി പണിയാൻ മണ്ണെടുത്തതിനെ തുടർന്ന് ഈ പരിസരം അപകടമേഖലയായിരിക്കുകയാണ്. തുടർച്ചയായി പെയ്ത മഴയിൽ കല്ലും മണ്ണും വൻതോതിൽ താഴേക്കുവീണു.

കനത്ത മഴ തുടരുക യാണെങ്കിൽ സ്ഥിതി ഗുരുതരമാ വുമെന്ന ആശങ്കയിലാണ് നാട്ടു കാർ. ഇവിടെ മണ്ണിടിഞ്ഞ് ദേശീയ പാതയിലെ സോയിൽ നെയിലിംഗ് ഭിത്തി നേരത്തെ തകർന്നിട്ടുണ്ട്. ഇതിനുപകരമായി കോൺക്രീറ്റ് മതിൽ നിർമിക്കുന്നതിനിടയിലാണ് ശനിയാഴ്ച മണ്ണിടിഞ്ഞ ത്. ആർഡിഒ കെ കെ പ്രസീലിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/370556/massive-landslide-along-the-onchiyath-national-highway)