---
title: "എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികളെ ആദരിച്ച് ലോകനാർകാവ് സമത സോഷ്യലിസ്റ്റ് കൂട്ടായ്മ"
english_title: "Lokanarkavu Samatha Socialist Collective honors the winners."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/370738/lokanarkavu-samatha-socialist-collective-honors-the-winners"
published_at: "2026-07-06T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4b547165813_ESRTY.jpg"
keywords: ["Latest News", "Vatakara", "Honouring The Winners", "Lokanarkavu Samatha Socialist Collective"]
---

# എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികളെ ആദരിച്ച് ലോകനാർകാവ് സമത സോഷ്യലിസ്റ്റ് കൂട്ടായ്മ

> **Lead Summary:** **വടകര: [ **ലോകനാർകാവ് സമത സോഷ്യലിസ്റ്റ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച സമത കുടുംബാംഗങ്ങളായ വിദ്യാർത്ഥികളെ അനുമോദിച്ചു. പി.കെ. വത്സ നാരായണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വേദസ് കൃഷ്ണ, അദർവ് എസ്., ജിഷ്ണു ഗോവിന്ദ്, അശ്വന്ത് കൃഷ്ണ, ആയുഷ് വേദ്, അശ്വിക, അർച്ചിത് എന്നിവരെയാണ് ആദരിച്ചത്.

## Article Content

**വടകര: [ **ലോകനാർകാവ് സമത സോഷ്യലിസ്റ്റ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച സമത കുടുംബാംഗങ്ങളായ വിദ്യാർത്ഥികളെ അനുമോദിച്ചു. പി.കെ. വത്സ നാരായണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വേദസ് കൃഷ്ണ, അദർവ് എസ്., ജിഷ്ണു ഗോവിന്ദ്, അശ്വന്ത് കൃഷ്ണ, ആയുഷ് വേദ്, അശ്വിക, അർച്ചിത് എന്നിവരെയാണ് ആദരിച്ചത്.

ചടങ്ങിനോടനുബന്ധിച്ച് 'മഴക്കാല രോഗങ്ങളും ആരോഗ്യ സംരക്ഷണവും' എന്ന വിഷയത്തിൽ സമത കുടുംബാംഗമായ ഡോ. വിജീൻ വത്സ് ക്ലാസെടുത്തു. കോമള്ളി ഹരിദാസൻ, എ. ശ്രീധരൻ നായർ, സി.എം. അനന്തൻ, ബീനാ വത്സൻ, ദിവ്യ, കവിത, വുനീഷ് എന്നിവർ സംസാരിച്ചു. രാജീവൻ കാവിൽ സ്വാഗതവും മാരാത്ത് മണി നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/370738/lokanarkavu-samatha-socialist-collective-honors-the-winners)