---
title: "മാതൃകയായി ഹരിതകർമ്മസേന; വടകരയിൽ ശുചീകരണത്തിനിടയിൽ കിട്ടിയ ഗൾഫ് കറൻസിയും പേഴ്സും ഉടമയ്ക്ക് തിരികെ നൽകി "
english_title: "Harithakarma Sena returns Gulf currency and wallet found during cleaning in Vadakara to owner"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/370922/harithakarma-sena-returns-gulf-currency-and-wallet-found-during-cleaning-in-vadakara-to-owner"
published_at: "2026-07-07T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4c9d2be288f_fdvsxd.jpg"
keywords: ["Latest news", "Vadakara", "Harithakarma Sena", "Cleaning"]
---

# മാതൃകയായി ഹരിതകർമ്മസേന; വടകരയിൽ ശുചീകരണത്തിനിടയിൽ കിട്ടിയ ഗൾഫ് കറൻസിയും പേഴ്സും ഉടമയ്ക്ക് തിരികെ നൽകി 

> **Lead Summary:** വടകര: **[**വടകര ശുചീകരണത്തിനിടയിൽ ലഭിച്ച പേഴ്സും പണവും രേഖകളും ഉടമസ്ഥന് തിരിച്ചുനൽകി ഹരിതകർമ സേനാംഗം. വടകര നഗരസഭ ഹരിയാലി ഹരിതകർമ സേനാംഗം എ വി ജിൻഷയാണ് നാടിന് മാതൃകയായത്.

## Article Content

വടകര: **[**വടകര ശുചീകരണത്തിനിടയിൽ ലഭിച്ച പേഴ്സും പണവും രേഖകളും ഉടമസ്ഥന് തിരിച്ചുനൽകി ഹരിതകർമ സേനാംഗം. വടകര നഗരസഭ ഹരിയാലി ഹരിതകർമ സേനാംഗം എ വി ജിൻഷയാണ് നാടിന് മാതൃകയായത്.

പുതിയ ബസ് സ്റ്റാൻ ഡിന് മുൻവശത്തെ ശുചികരണത്തിനിടയിലാണ് പേഴ്‌സും ഗൾഫ് കറൻസിയും രേഖകളും അടങ്ങിയ പേഴ്സസ് ജിൻഷക്ക് ലഭിച്ചത്. പേരോട് സ്വദേശി മാനന്തേരി പൊയിലിൽ

നദാ നാസറിന്റേതായിരുന്നു ഇത്. വീട്ടിൽ കല്യാണത്തിന്റെ തിരക്കായതിനാൽ പേഴ്സ് നഷ്‌ടപ്പെട്ട വിവരം ഇവർ അറിഞ്ഞിരുന്നില്ല. ഹരിത കർമ സേനാ ഓഫീസിൽനിന്ന് ഫോൺ വന്നപ്പോഴാണ് ഉടമസ്ഥ വിവരം അറിയുന്നത്.

നഗരസഭാ സ്ഥിരംസമിതി അധ്യക്ഷൻ വി കെ വിനു, ഹരിയാലി കോ ഓർഡിനേറ്റർ മണലിൽ മോഹനൻ, സെക്രട്ടറി വിനീത, പ്രസിഡന്റ് രഷിദാ പവിത്രൻ എന്നിവരുടെ സാന്നിധ്യത്തിൽ ജിൻഷ പേഴ്സ് ഉടമസ്ഥക്ക് കൈമാറി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/370922/harithakarma-sena-returns-gulf-currency-and-wallet-found-during-cleaning-in-vadakara-to-owner)