---
title: "കൊയപ്പള്ളി തറവാട്ടു മുറ്റത്ത്  കേളപ്പജിയുടെ പ്രതിമ  അനാഛാദനം ചെയ്തു"
english_title: "In the yard of the Koyappally family The statue of Kelappaji was unveiled"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/3712/in-the-yard-of-the-koyappally-family-the-statue-of-kelappaji-was-unveiled"
published_at: "2021-10-06T09:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615d1e8a0e49c_kelappaji stau.jpg"
keywords: []
---

# കൊയപ്പള്ളി തറവാട്ടു മുറ്റത്ത്  കേളപ്പജിയുടെ പ്രതിമ  അനാഛാദനം ചെയ്തു

> **Lead Summary:** **പയ്യോളി: ** കേരള ഗാന്ധി കെ കേളപ്പന്റെ അമ്പതാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് നിര്‍മിച്ച പൂര്‍ണകായ പ്രതിമ അനാഛാദനം ചെയ്തു. കേളപ്പന്റെ തറവാട്ടു വീടായ കൊയപ്പള്ളി തറവാട്ടു മുറ്റത്ത് സ്ഥാപിച്ച പ്രതിമ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് അനാഛാദനം ചെയ്തത്.

## Article Content

**പയ്യോളി: ** കേരള ഗാന്ധി കെ കേളപ്പന്റെ അമ്പതാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് നിര്‍മിച്ച പൂര്‍ണകായ പ്രതിമ അനാഛാദനം ചെയ്തു. കേളപ്പന്റെ തറവാട്ടു വീടായ കൊയപ്പള്ളി തറവാട്ടു മുറ്റത്ത് സ്ഥാപിച്ച പ്രതിമ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് അനാഛാദനം ചെയ്തത്.

രാഷ്ട്ര നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ സമര്‍പ്പണം ചെയ്യുകയെന്നതാണ് കെ കേളപ്പനെപ്പോലുള്ള സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് നല്‍കാവുന്ന യഥാര്‍ഥ ആദരവെന്ന് ഗവര്‍ണര്‍ പറഞ്ഞു. സ്വാതന്ത്ര്യ പോരാളികളിലെ വിശിഷ്ട വ്യക്തിയായിരുന്ന അദ്ദേഹത്തിന്റെ പ്രതിമ യുവതലമുറയ്ക്ക് കേളപ്പന്റെ പ്രവര്‍ത്തനങ്ങളെ ഓര്‍മിക്കാന്‍ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

കെ മുരളീധരന്‍ എംപി അധ്യക്ഷനായി. തുറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരീഷ് സംസാരിച്ചു. വിജയന്‍ കൈനടത്ത് സ്വാഗതവും ബാബു പുതുക്കുടി നന്ദിയും പറഞ്ഞു. കൊയപ്പള്ളി തറവാട് പരിപാലന ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് ഏഴടി ഉയരത്തില്‍ ഫൈബറിലുള്ള പ്രതിമ നിര്‍മിച്ചത്. ശില്‍പ്പി ചിത്രന്‍ കുഞ്ഞിമംഗലത്തിന് ഗവര്‍ണര്‍ ഫലകം കൈമാറി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/3712/in-the-yard-of-the-koyappally-family-the-statue-of-kelappaji-was-unveiled)