---
title: "കെ റെയില്‍ കേരളത്തെ കടകെണിയാക്കുള്ള  പദ്ധതിയെന്ന് അഡ്വ ടി സിദ്ദിഖ്"
english_title: "RAJEEV BHAVAN FOUDATION FUNCTION IN CHEMMARATHOOR "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/37127/rajeev-bhavan-foudation-function-in-chemmarathoor"
published_at: "2022-04-11T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6254482851de3_ADV t SIDEEQU.jpg"
keywords: []
---

# കെ റെയില്‍ കേരളത്തെ കടകെണിയാക്കുള്ള  പദ്ധതിയെന്ന് അഡ്വ ടി സിദ്ദിഖ്

> **Lead Summary:** **ചെമ്മരത്തൂര്‍ : **വ്യക്തമായ പഠനം നടത്താതെ സാമ്പത്തിക അഴിമതി മാത്രം പ്രതീക്ഷിച്ചു കൊണ്ടാണ് സി പി എം കെ റെയില്‍ പദ്ധതിയുമായി ഇറങ്ങിയതെന്ന് കെ പി സി സി വര്‍ക്കിംഗ് പ്രസിഡണ്ട് അഡ്വ ടി സിദ്ദിഖ് എം എല്‍ എ .

## Article Content

**ചെമ്മരത്തൂര്‍ : **വ്യക്തമായ പഠനം നടത്താതെ സാമ്പത്തിക അഴിമതി മാത്രം പ്രതീക്ഷിച്ചു കൊണ്ടാണ് സി പി എം കെ റെയില്‍ പദ്ധതിയുമായി ഇറങ്ങിയതെന്ന് കെ പി സി സി വര്‍ക്കിംഗ് പ്രസിഡണ്ട് അഡ്വ ടി സിദ്ദിഖ് എം എല്‍ എ .

വന്‍ സാമ്പത്തിക കടക്കെണി ഉണ്ടാക്കി സംസ്ഥാനത്തെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നിലച്ചുപോകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചെമ്മരത്തൂരില്‍ കോണ്‍ഗ്രസ്സ് കമ്മിറ്റി നിര്‍മ്മിക്കുന്ന രാജീവ് ഭവന്‍ ഓഫീസ് ശിലാസ്ഥാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം കെ കെ ഗോപാലന്‍ അധ്യക്ഷത വഹിച്ചു.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് ആര്‍ ഷെഹിന്‍ രാധാകൃഷ്ണന്‍ കാവില്‍, എടവത്ത് കണ്ടി കുഞ്ഞിരാമന്‍ കോട്ടയില്‍ രാധാകൃഷ്ണന്‍, ബവിത്ത് മലോല്‍, ആര്‍ രാമകൃഷ്ണന്‍ ,വി കെ ഇസ്ഹാഖ്, രജ്ജിനി വെള്ളാച്ചേരി, പ്രതീഷ് കോട്ടപ്പള്ളി, എന്‍ ധനേഷ്, കെ പി ഷാജി ,വി കെ സതീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/37127/rajeev-bhavan-foudation-function-in-chemmarathoor)