---
title: "ശക്തമായ കാറ്റ്; ചാലിൽ മുക്കിൽ മരങ്ങൾ കടപുഴകി വീണു; 'വൈറ്റ് ഗാർഡ്' സേനയുടെ സമയോചിത ഇടപെടൽ ശ്രദ്ധേയമായി"
english_title: "Trees fell in strong winds at the Ayanjari Perumundassery canal"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/371329/trees-fell-in-strong-winds-at-the-ayanjari-perumundassery-canal"
published_at: "2026-07-09T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4f2e37bcc73_GTGHJ.jpg"
keywords: ["Latest news", "Ayanjari Perumundassery canal", "Trees fell", "Wind"]
---

# ശക്തമായ കാറ്റ്; ചാലിൽ മുക്കിൽ മരങ്ങൾ കടപുഴകി വീണു; 'വൈറ്റ് ഗാർഡ്' സേനയുടെ സമയോചിത ഇടപെടൽ ശ്രദ്ധേയമായി

> **Lead Summary:** ആയഞ്ചേരി :**[ ** ആയഞ്ചേരി പെരുമുണ്ടശ്ശേരി ചാലിൽ മുക്കിൽ വീശിയടിച്ച ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണു. കുനിയേൽ - കോടച്ചാണ്ടി റോഡിലേക്കും പരിസരത്തെ ഏതാനും വീടുകളിലേക്കുമാണ് മരങ്ങൾ പതിച്ചത്.

## Article Content

ആയഞ്ചേരി :**[ ** ആയഞ്ചേരി പെരുമുണ്ടശ്ശേരി ചാലിൽ മുക്കിൽ വീശിയടിച്ച ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണു. കുനിയേൽ - കോടച്ചാണ്ടി റോഡിലേക്കും പരിസരത്തെ ഏതാനും വീടുകളിലേക്കുമാണ് മരങ്ങൾ പതിച്ചത്.

റോഡിന് കുറുകെ വൈദ്യുതി ലൈനിലേക്ക് മരം വീണുവെങ്കിലും ലൈൻ പൊട്ടാത്തത് വലിയൊരു ദുരന്തം ഒഴിവാക്കി. ​ചില വീടുകളിൽ മരങ്ങൾ വീണിട്ടുണ്ടെങ്കിലും ഭാഗ്യവശാൽ നാശനഷ്ടങ്ങൾ ഒന്നും തന്നെ സംഭവിച്ചിട്ടില്ല.

ഇതൊരു ചെറിയ ഉൾറോഡ് ആയതിനാൽത്തന്നെ വലിയ ഗതാഗത തടസ്സങ്ങൾ നേരിട്ടിരുന്നില്ല. എങ്കിലും, വിവരം അറിഞ്ഞ ഉടൻ തന്നെ മുസ്ലിം യൂത്ത് ലീഗിന്റെ 'വൈറ്റ് ഗാർഡ്' വളണ്ടിയർമാരും നാട്ടുകാരും സംഭവസ്ഥലത്തെത്തി മരങ്ങൾ മുറിച്ചുമാറ്റുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.

​മഴയും കാറ്റും വകവെക്കാതെ മണിക്കൂറുകളോളം അധ്വാനിച്ച്, മരങ്ങൾ മുറിച്ചുമാറ്റി പ്രദേശം പൂർണ്ണമായും പഴയ നിലയിലാക്കാൻ അവർ കാണിച്ച ആത്മാർത്ഥതയും ധീരതയും ഏറെ പ്രശംസനീയമാണ്.

പ്രതിസന്ധി ഘട്ടങ്ങളിൽ ഇത്തരത്തിൽ അടിയന്തരമായി ഇടപെടുകയും നിസ്വാർത്ഥമായ സേവനം കാഴ്ചവെക്കുകയും ചെയ്യുന്ന വൈറ്റ് ഗാർഡ് വളണ്ടിയർമാരുടെ പ്രവർത്തനം പ്രദേശവാസികൾക്ക് വലിയൊരു ആശ്വാസമാണ് പകർന്നു നൽകിയത്. ഫോട്ടം : കുനിയേൽ കൊടച്ചാങ്കണ്ടി റോഡിൽ വൈദ്യുതി കമ്പനിയിൽ വീണ മരം വൈറ്റ് കാർഡ് മുറിച്ചു മാറ്റുന്നു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/371329/trees-fell-in-strong-winds-at-the-ayanjari-perumundassery-canal)