---
title: "വടകര കടത്തനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിക്ഷേപ തട്ടിപ്പ്; 27 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി, അഞ്ച് പേർക്കെതിരെ കേസ്"
english_title: "Vadakara Kadathanad Labor Contract Cooperative Society Investment Fraud"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/371658/vadakara-kadathanad-labor-contract-cooperative-society-investment-fraud"
published_at: "2026-07-10T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1a7f9b79cda_HJGH.jpg"
keywords: ["Latest news", "Vadakara", "Kadathanad Labor Contract Cooperative Society", "Investment Fraud", "Sudheer kumar"]
---

# വടകര കടത്തനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിക്ഷേപ തട്ടിപ്പ്; 27 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി, അഞ്ച് പേർക്കെതിരെ കേസ്

> **Lead Summary:** വടകര: **[ **വടകര കടത്തനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിക്ഷേപിച്ച ലക്ഷക്കണക്കിന് രൂപ തിരികെ നൽകാതെ വിശ്വാസവഞ്ചന കാണിച്ചതായി പരാതി. വടകര കടത്തനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികൾക്കെതിരെയാണ് പോലീസ് കേസെടുത്തത്. എടച്ചേരി സ്വദേശി ശ്രീനികേതൻ വീട്ടിൽ അജിത് കുമാറാണ് പരാതിക്കാരൻ.

## Article Content

വടകര: **[ **വടകര കടത്തനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിക്ഷേപിച്ച ലക്ഷക്കണക്കിന് രൂപ തിരികെ നൽകാതെ വിശ്വാസവഞ്ചന കാണിച്ചതായി പരാതി. വടകര കടത്തനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികൾക്കെതിരെയാണ് പോലീസ് കേസെടുത്തത്. എടച്ചേരി സ്വദേശി ശ്രീനികേതൻ വീട്ടിൽ അജിത് കുമാറാണ് പരാതിക്കാരൻ.

സൊസൈറ്റി നടത്തിപ്പുകാരായ സുധീർ കുമാർ, പ്രീന, റിനീഷ്, ബഷീർ അഹമ്മദ്, അബ്ദുൾ മജീദ് ഉൾപ്പെടെയുള്ള അഞ്ച് പ്രതികൾക്കെതിരെയാണ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തിരിക്കുന്നത്.

പരാതിക്കാരനായ അജിത് കുമാറിൽ നിന്നും അദ്ദേഹത്തിന്റെ കുടുംബത്തിൽ നിന്നും 2023  മുതൽ പലതവണകളായി പ്രതികൾ 27,00,000/- (ഇരുപത്തേഴ് ലക്ഷം) രൂപ സൊസൈറ്റിയിൽ നിക്ഷേപമായി വാങ്ങിയിരുന്നു. എന്നാൽ നിക്ഷേപ കാലാവധി കഴിഞ്ഞിട്ടും തുകയുടെ മുതലോ പലിശയോ തിരിച്ചുനൽകാതെ പ്രതികൾ വിശ്വാസവഞ്ചനയും ചതിയും കാണിച്ചെന്നാണ് എഫ്.ഐ.ആറിലെ പരാതി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/371658/vadakara-kadathanad-labor-contract-cooperative-society-investment-fraud)