---
title: "ചോമ്പാല ഹാർബർ റോഡിൽ അടിപ്പാത വേണം; ജനകീയ ആവശ്യത്തോടൊപ്പം നിൽക്കുന്നുവെന്ന് കെ.കെ.രമ എംഎൽഎ"
english_title: "KK Rema MLA Demands Underpass at Chombala Harbour Road, Supports Protest"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/371899/chombala-harbour-road-underpass-kk-rema-mla-demand-protest"
published_at: "2026-07-11T18:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69faf2e670575_werwet.jpg"
keywords: ["Chombal Harbour", "K.K. Rema", "Underpass", "National Highway", "Vadakara", "Chombal Harbour", "Underpass Demand", "KK Rema MLA", "NH Protest", "North Malabar"]
---

# ചോമ്പാല ഹാർബർ റോഡിൽ അടിപ്പാത വേണം; ജനകീയ ആവശ്യത്തോടൊപ്പം നിൽക്കുന്നുവെന്ന് കെ.കെ.രമ എംഎൽഎ

> **Lead Summary:** ചോമ്പാല: വടക്കൻ മലബാറിലെ പ്രമുഖ മത്സ്യബന്ധന തുറമുഖമായ ചോമ്പാല ഹാര്‍ബറിലേക്ക് ദേശീയ പാതയില്‍നിന്ന് സൗകര്യ പ്രദമായ ഗതാഗത സൗകര്യം ഏര്‍പ്പെടുത്തണമെന്ന് കെ.കെ.രമ എംഎല്‍എ ആവശ്യപ്പെട്ടു . മുമ്പ് പലതവണ ദേശീയപാത ഉന്നതതല യോഗങ്ങളില്‍ ഈ വിഷയം ചര്‍ച്ച ചെയ്തതാണ് .

## Article Content

ചോമ്പാല: വടക്കൻ മലബാറിലെ പ്രമുഖ മത്സ്യബന്ധന തുറമുഖമായ ചോമ്പാല ഹാര്‍ബറിലേക്ക് ദേശീയ പാതയില്‍നിന്ന് സൗകര്യ പ്രദമായ ഗതാഗത സൗകര്യം ഏര്‍പ്പെടുത്തണമെന്ന് കെ.കെ.രമ എംഎല്‍എ ആവശ്യപ്പെട്ടു . മുമ്പ് പലതവണ ദേശീയപാത ഉന്നതതല യോഗങ്ങളില്‍ ഈ വിഷയം ചര്‍ച്ച ചെയ്തതാണ് .

ഒടുവില്‍ എന്‍ എച്ഛ് എ അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ നിലവില്‍ പണിയുന്ന അടിപ്പാത കാല്‍നടയാത്രക്ക് പോലും യോഗ്യമല്ലെന്ന് മനസ്സിലാക്കി ഫൂട്ട് ഓവര്‍ ബ്രിഡ്ജ് തരാമെന്ന വാഗ്ദാനമാണ് തന്നത്. എന്നാല്‍ മുക്കാളി ഹാര്‍ബര്‍ റോഡില്‍ സൗകര്യത്തോടുളള അടിപ്പാത തന്നെ വേണമെന്ന ബഹുജനങ്ങളുടെ ആവശ്യത്തോടൊപ്പം നില്‍ക്കുകയും ബന്ധപ്പെട്ടവരുടെ അടിയന്തിര ആലോചനായോഗം വിളിക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് എം.എൽ.എ അറിയിച്ചു.

വിവിധ രാഷ്ടീയ സാസ്കാരിക പ്രവര്‍ത്തകരും തൊഴിലാളി സംഘടനകളും നാട്ടുകാരും ചേര്‍ന്ന ബഹുജന കൂട്ടായ്മ കഴിഞ്ഞ പത്ത് ദിവസമായി സമര പന്തല്‍ കെട്ടി പ്രതിക്ഷേധ സമരം തുടരുകയാണ്. ജനകീയ ആവശ്യം അംഗീകരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് അധികൃതരോട് എംഎല്‍ എ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/371899/chombala-harbour-road-underpass-kk-rema-mla-demand-protest)