---
title: "മണിയൂരിൽ സ്നേക്ക് റെസ്ക്യൂവർക്ക് ആദരവും ഉന്നത വിജയികൾക്ക് അനുമോദനവും"
english_title: "Snake Rescuer Honoured and Top Scorers Felicitated in Maniyur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/371952/snake-rescuer-honoured-and-top-scorers-felicitated-in-maniyur"
published_at: "2026-07-12T08:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a53097049ef1_vatakara_2.jpg"
keywords: ["Latest News", "Maniyur News", "Lohiya Library", "Snake Rescuer", "Felicitation", "Student Achievement", "Social Service", "Kozhikode"]
---

# മണിയൂരിൽ സ്നേക്ക് റെസ്ക്യൂവർക്ക് ആദരവും ഉന്നത വിജയികൾക്ക് അനുമോദനവും

> **Lead Summary:** **മണിയൂര്‍**:**[**മുതുവന ലോഹ്യ സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ സ്‌നേക്ക് റെസ്‌ക്യൂവര്‍ക്ക് ആദരവും ഉന്നത വിജയികള്‍ക്ക് അനുമോദനവും സംഘടിപ്പിച്ചു.

## Article Content

**മണിയൂര്‍**:**[**മുതുവന ലോഹ്യ സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ സ്‌നേക്ക് റെസ്‌ക്യൂവര്‍ക്ക് ആദരവും ഉന്നത വിജയികള്‍ക്ക് അനുമോദനവും സംഘടിപ്പിച്ചു.

സാമൂഹികസാംസ്‌കാരിക പ്രവര്‍ത്തകരായിരുന്ന മണപ്പുറത്ത് കുഞ്ഞികൃഷ്ണക്കുറുപ്പ്- തത്തങ്കോട്ട് കുഞ്ഞപ്പ ആചാരി എന്നിവരുടെ സ്മരണക്കായാണ് പരിപാടി സംഘടിപ്പിച്ചത്.

എല്‍എസ്എസ്, യുഎസ്എസ് ജേതാക്കളെയും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയവരെയും ചടങ്ങില്‍ അനുമോദിച്ചു.

ഇതോടൊപ്പമാണ് വനം വകുപ്പില്‍ താല്‍ക്കാലിക സ്‌നേക്ക് റെസ്‌ക്യൂവര്‍ അമീന മുസ്തഫക്ക് ആദരവും നൽകിയത്. മണിയൂരിലും സമീപ പ്രദേശങ്ങളിലും ചെന്ന് പാമ്പുകളെ പിടിക്കുകയാണ് അമീന മുസ്തഫ.

നിഷ്പ്രയാസമാണ് ഇവര്‍ പാമ്പിനെ പിടിച്ച് ആളുകളുടെ ഭീതിയകറ്റുന്നത്. ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡ് മെമ്പര്‍ ടി.ടി.മൊയ്തു ചടങ്ങ് ഉദ്ഘാടനം ചെയ്തു സി വിനോദന്‍ അധ്യക്ഷത വഹിച്ചു.

പി. ബിനീഷ്, കെ.ടി. വിജയന്‍, ടി.ദാമോദരന്‍, കെ.പി. കുഞ്ഞിരാമന്‍, കെ.എം. സജീവന്‍, പി.കെ. ഗംഗാധരന്‍, സി.മനോജ്, എം. സജീവന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/371952/snake-rescuer-honoured-and-top-scorers-felicitated-in-maniyur)