---
title: "സൗജന്യ  വിദ്യാഭ്യാസം;  നവോദയ വിദ്യാലയങ്ങളിൽ ആറാം ക്ലാസ് പ്രവേശനത്തിന് ജൂലായ് 31 വരെ അപേക്ഷിക്കാം"
english_title: "Jawahar Navodaya Vidyalaya Class 6 Admission 2027-28: Apply Online Before July 31"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/372007/navodaya-vidyalaya-class-6-admission-2027-28-apply-online"
published_at: "2026-07-12T15:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a536c8133206_cbc.jpg"
keywords: ["JNV Class 6", "Admission 2027", "CBSE Admission Kerala"]
---

# സൗജന്യ  വിദ്യാഭ്യാസം;  നവോദയ വിദ്യാലയങ്ങളിൽ ആറാം ക്ലാസ് പ്രവേശനത്തിന് ജൂലായ് 31 വരെ അപേക്ഷിക്കാം

> **Lead Summary:** **വടകര**:**[** കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ നവോദയ വിദ്യാലയ സമിതി രാജ്യത്തെ ജവഹർ നവോദയ വിദ്യാലയങ്ങളിലെ 2027-28 അക്കാദമിക വർഷത്തെ ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു.

## Article Content

**വടകര**:**[** കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ നവോദയ വിദ്യാലയ സമിതി രാജ്യത്തെ ജവഹർ നവോദയ വിദ്യാലയങ്ങളിലെ 2027-28 അക്കാദമിക വർഷത്തെ ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു.

ഗ്രാമീണ മേഖലകളിലെ കഴിവുള്ള കുട്ടികൾക്ക് ഉന്നത നിലവാരത്തിലുള്ള സൗജന്യ വിദ്യാഭ്യാസം നൽകുകയാണ് നവോദയ വിദ്യാലയങ്ങളുടെ പ്രധാന ലക്ഷ്യം.

പൂർണമായും റെസിഡൻഷ്യൽ സ്വഭാവത്തിലാണ് നവോദയ വിദ്യാലയങ്ങളിലെ പഠനം. സി.ബി.എസ്.ഇ സിലബസ് പിന്തുടരുന്ന ഈ വിദ്യാലയങ്ങളിൽ പഠനത്തോടൊപ്പം താമസം, ഭക്ഷണം, യൂണിഫോം, പുസ്തകങ്ങൾ, എഴുത്തുപകരണങ്ങൾ എന്നിവയും വിദ്യാർത്ഥികൾക്ക് പൂർണമായും സൗജന്യമായി ലഭിക്കും.

രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കുട്ടികൾ ഒരുമിച്ച് പഠിക്കുന്നതിലൂടെ സാംസ്കാരിക വിനിമയവും ദേശീയോദ്ഗ്രഥനവും ഇവിടെ പ്രോത്സാഹിപ്പിക്കുന്നു.

2027-28 വർഷത്തെ പ്രവേശനത്തിനായി ജവഹർ നവോദയ വിദ്യാലയ പ്രവേശന പരീക്ഷ നടത്തും. *2026 നവംബർ 28 വെള്ളിയാഴ്ച രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയാണ് പരീക്ഷ.* നിലവിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്നവർക്കും അഞ്ചാം ക്ലാസ് പാസായവർക്കും അപേക്ഷിക്കാം.

അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി *2026 ജൂലായ് 31* ആണ്. താത്പര്യമുള്ളവർക്ക് http://navodaya.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴിയോ http://cbseitms.rcil.gov.in/nvs എന്ന പോർട്ടൽ വഴിയോ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും മേൽപ്പറഞ്ഞ വെബ്സൈറ്റുകൾ സന്ദർശിക്കുക.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/372007/navodaya-vidyalaya-class-6-admission-2027-28-apply-online)