---
title: "'രാഷ്ട്രീയ നന്മയുടെ മാതൃക': പി കെ വാസുദേവൻ നായരുടെ ചരമവാർഷികം ആചരിച്ചു "
english_title: "CPI Observes PK Vasudevan Nair Death Anniversary in Vadakara, KP Rajendran Inaugurates"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/372134/pk-vasudevan-nair-death-anniversary-vadakara-cpi-observance"
published_at: "2026-07-13T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5496b4cb667_pk-vasudevan-nair-death-anniversary-vadakara-cpi-observance.jpg"
keywords: ["Latest news", "CPI Kerala", "Vadakara", "Kerala Politics"]
---

# 'രാഷ്ട്രീയ നന്മയുടെ മാതൃക': പി കെ വാസുദേവൻ നായരുടെ ചരമവാർഷികം ആചരിച്ചു 

> **Lead Summary:** വടകര:**[ **കമ്മ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന പി കെ വാസുദേവൻ നായരുടെ ചരമവാർഷിക ദിനാചരണം സിപഐ ജില്ലാ കൗൺസിൽ വടകരയിൽ സംഘടിപ്പിച്ചു. സിപഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പി രാജേന്ദ്രൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.

## Article Content

വടകര:**[ **കമ്മ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന പി കെ വാസുദേവൻ നായരുടെ ചരമവാർഷിക ദിനാചരണം സിപഐ ജില്ലാ കൗൺസിൽ വടകരയിൽ സംഘടിപ്പിച്ചു. സിപഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പി രാജേന്ദ്രൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.

രാഷ്ട്രീയ നന്മകളുടെ ഉജ്വല മാതൃകയും എല്ലാ തലമുറകൾക്കുമുള്ള പാഠപുസ്തകവുമാണ് പികെവിയുടെ ജീവിതമെന്ന് അദ്ദേഹം പറഞ്ഞു. 'ഓർമകളിൽ പികെവി' അനുസ്മരണ സമ്മേളനത്തിൽ സിപഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ആർ സത്യൻ അധ്യക്ഷനായി.

അഖിലേന്ത്യാ കിസാൻ സഭ സംസ്ഥാന പ്രസിഡന്റ് കെ വി വസന്തകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. സിപഐ ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ്, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ പി സുരേഷ് ബാബു, അജയ് ആവള, രജീന്ദ്രൻ കപ്പള്ളി, കെ പി പവിത്രൻ, ശ്രീജിത്ത് മുടപ്പിലായി, കെ കെ മോഹൻദാസ്, റീന സുരേഷ്, ഇ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/372134/pk-vasudevan-nair-death-anniversary-vadakara-cpi-observance)