---
title: "മടപ്പള്ളിയിൽ കൺസ്ട്രക്ഷൻ കമ്പനിയിൽ നിന്ന് ഇരുമ്പുരുപ്പടികൾ മോഷ്ടിച്ചു: അസം സ്വദേശികളായ രണ്ട് യുവാക്കൾ പിടിയിൽ"
english_title: "Two Arrested for Stealing Iron Materials from Madappally Construction Site in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/372152/vadakara-madappally-construction-theft-two-assam-natives-arrested"
published_at: "2026-07-13T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a54a65d7c318_THRTH.jpg"
keywords: ["Latest news", "Vadakara News", "Kerala Police", "Crime News"]
---

# മടപ്പള്ളിയിൽ കൺസ്ട്രക്ഷൻ കമ്പനിയിൽ നിന്ന് ഇരുമ്പുരുപ്പടികൾ മോഷ്ടിച്ചു: അസം സ്വദേശികളായ രണ്ട് യുവാക്കൾ പിടിയിൽ

> **Lead Summary:** വടകര: **[**മടപ്പള്ളി കോളേജ് പരിസരത്ത് പ്രവർത്തിക്കുന്ന ഗൾഫാർ കൺസ്ട്രക്ഷൻ കമ്പനിയുടെ നിർമാണ സ്ഥലത്തുനിന്ന് ഇരുമ്പുരുപ്പടികൾ മോഷ്ടിച്ച കേസിൽ രണ്ട് അസം സ്വദേശികൾ പിടിയിലായി. അസം ധുബ്രി സ്വദേശി മൊയ്നുദ്ദീൻ , ബോംഗായ്ഗാവ് സ്വദേശി കമലുദ്ദീൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

## Article Content

വടകര: **[**മടപ്പള്ളി കോളേജ് പരിസരത്ത് പ്രവർത്തിക്കുന്ന ഗൾഫാർ കൺസ്ട്രക്ഷൻ കമ്പനിയുടെ നിർമാണ സ്ഥലത്തുനിന്ന് ഇരുമ്പുരുപ്പടികൾ മോഷ്ടിച്ച കേസിൽ രണ്ട് അസം സ്വദേശികൾ പിടിയിലായി. അസം ധുബ്രി സ്വദേശി മൊയ്നുദ്ദീൻ , ബോംഗായ്ഗാവ് സ്വദേശി കമലുദ്ദീൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. നിർമാണ ആവശ്യങ്ങൾക്കായി ഇവിടെ സൂക്ഷിച്ചിരുന്ന ഏകദേശം 6000 രൂപ വിലവരുന്ന ഇരുമ്പുരുപ്പടികളാണ് ഇരുവരും ചേർന്ന് മോഷ്ടിച്ച് കടത്താൻ ശ്രമിച്ചത്  എന്നാണ് എഫ് ഐ ആറിൽ പറയുന്നത്. കമ്പനിയിലെ വർക്ക് ലൈസൺ സ്റ്റാഫായ നന്തി ബസാർ സ്വദേശി അച്യുതൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/372152/vadakara-madappally-construction-theft-two-assam-natives-arrested)