---
title: "വിലക്കയറ്റത്തിനെതിരെ  യൂത്ത് ലീഗ് നില്‍പ്പ് സമരം സംഘടിപ്പിച്ചു"
english_title: "youth leegu proteset aganist - infaltion in state "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/37216/youth-leegu-proteset-aganist-infaltion-in-state"
published_at: "2022-04-12T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625524100fa23_riyars kuniyil.jpg"
keywords: []
---

# വിലക്കയറ്റത്തിനെതിരെ  യൂത്ത് ലീഗ് നില്‍പ്പ് സമരം സംഘടിപ്പിച്ചു

> **Lead Summary:** **ഓര്‍ക്കാട്ടേരി: **ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്രകേരള സര്‍ക്കാറുകള്‍ക്ക് എതിരെ യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി യുത്ത്‌ലീഗ് ഓര്‍ക്കാട്ടോരി ടൗണില്‍ നില്‍പ്പ് സമരം സംഘടിപ്പിച്ചു. ജില്ലാ യൂത്ത്‌ലീഗ് സെക്രട്ടറി ഷുഹൈബ് കുന്നത്ത് പരിപാടി ഉല്‍ഘാടനം ചെയ്തു.

## Article Content

**ഓര്‍ക്കാട്ടേരി: **ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്രകേരള സര്‍ക്കാറുകള്‍ക്ക് എതിരെ യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി യുത്ത്‌ലീഗ് ഓര്‍ക്കാട്ടോരി ടൗണില്‍ നില്‍പ്പ് സമരം സംഘടിപ്പിച്ചു. ജില്ലാ യൂത്ത്‌ലീഗ് സെക്രട്ടറി ഷുഹൈബ് കുന്നത്ത് പരിപാടി ഉല്‍ഘാടനം ചെയ്തു.

കേന്ദ്ര - സംസ്ഥാന സര്‍ക്കാര്‍ ജനകളെ ബുദ്ധിമുട്ടിക്കുന്ന രീതിയിലാണ് ഭരണം നടത്തുന്നത്. ഓരോ ദിവസവും പെട്രോള്‍ ഡീസല്‍ പാചകവാതക സിലിണ്ടര്‍ അടക്കം വിലവര്‍ദ്ധിച്ച് വരികയാണ് . നിത്യഉപയോഗസാധനങ്ങള്‍ക്കും വിലകുതിച്ച ്ഉയരുകയാണ് യൂത്ത് ലീഗ് ഭാരവാഹികള്‍ ആരോപിച്ചു. നവാസ്പി.ടി.കെ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് യൂത്ത്‌ലീഗ് പ്രസിഡണ്ട് ഹാഫിസ് മാതാഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. അമീര്‍ വളപ്പില്‍ സ്വാഗതം പറഞ്ഞു. റിയാസ് കുനിയില്‍,ഓരാട്ട് റാഷിദ്,എം.എന്‍.ഷാനവാസ്,സിനാന്‍ തിരൂമ്പില്‍,മുനീമ് പീടികകുനി,ജാഫര്‍ കുഞ്ഞിപുരയില്‍ , നാസര്‍ പി.ടി.കെ ,ഫൈസല്‍ കണ്ടോത്ത്, മമ്മു എം.ആര്‍, ഉസ്മാന്‍ ആഷിഖ് ടി.എം തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/37216/youth-leegu-proteset-aganist-infaltion-in-state)