---
title: "വിശ്വദീപ്തി കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ വടകരയിൽ രണ്ട്  കേസുകൾ കൂടി"
english_title: "2 More Cases Filed Against Vadakara Vishwadeepti Cooperative Society for Investment Fraud"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/372162/vadakara-vishwadeepti-cooperative-society-fraud-case-fir-registered"
published_at: "2026-07-13T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a057d94a378a_DEWSFWSE.jpg"
keywords: ["Latest news", "Vishwadeepti Society", "Cooperative Scam", "Kerala News", "Investment Fraud"]
---

# വിശ്വദീപ്തി കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ വടകരയിൽ രണ്ട്  കേസുകൾ കൂടി

> **Lead Summary:** വടകര: **[**ഉയർന്ന വാർഷിക പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപകരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത് വഞ്ചിച്ച കേസിൽ വടകര വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ രണ്ട് പുതിയ കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. സൊസൈറ്റി ഡയറക്ടർമാരായ പ്രതികൾക്കെതിരെ രണ്ട് വ്യത്യസ്ത വ്യക്തികൾ നൽകിയ പരാതിയിലാണ് വടകര പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

## Article Content

വടകര: **[**ഉയർന്ന വാർഷിക പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപകരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത് വഞ്ചിച്ച കേസിൽ വടകര വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ രണ്ട് പുതിയ കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. സൊസൈറ്റി ഡയറക്ടർമാരായ പ്രതികൾക്കെതിരെ രണ്ട് വ്യത്യസ്ത വ്യക്തികൾ നൽകിയ പരാതിയിലാണ് വടകര പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

കണ്ണൂക്കര സ്വദേശിനി  ചള്ളയിൽ ഹൗസ്  ശ്രീജ , മേലൂർ എലത്തേരി സ്വദേശി  കിഴക്കേ നരിക്കോട്ട് ഹൗസ്  ചന്ദ്രൻ എന്നിവരാണ് സൊസൈറ്റി അധികൃതർക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.

ശ്രീജയിൽ നിന്ന് രണ്ട് ഘട്ടങ്ങളിലായി 1,43,000  രൂപയാണ് സൊസൈറ്റി ഡയറക്ടർമാർ കൈപ്പറ്റിയത്. 2024 ജൂൺ മുതലാണ്  ഇവർ പണം നിക്ഷേപിച്ചത്. ചന്ദ്രനിൽ നിന്ന് 2024 മുതൽ 1,12,000  രൂപയും നിക്ഷേപമായി വാങ്ങി.

ഉയർന്ന ലാഭവിഹിതവും ആകർഷകമായ പലിശയും തരാമെന്ന് വിശ്വസിപ്പിച്ചായിരുന്നു ഡയറക്ടർമാർ ഇവരിൽ നിന്ന് പണം വാങ്ങിയത്. എന്നാൽ നിക്ഷേപ കാലാവധി കഴിഞ്ഞിട്ടും പറഞ്ഞ രീതിയിലുള്ള ലാഭവിഹിതമോ നിക്ഷേപിച്ച അസൽ തുകയോ തിരിച്ചുനൽകാൻ സ്ഥാപന അധികൃതർ തയ്യാറായില്ല.

പണം തിരികെ ചോദിച്ച തങ്ങളെ ഡയറക്ടർമാർ ചേർന്ന് ബോധപൂർവ്വം ചതിക്കുകയും വിശ്വാസവഞ്ചന കാണിക്കുകയും ചെയ്തുവെന്ന് ഇരുവരും പരാതിയിൽ വ്യക്തമാക്കുന്നു. സൊസൈറ്റിക്കെതിരെ സമാനമായ കൂടുതൽ പരാതികൾ നിലവിലുണ്ടോയെന്നും പോലീസ് അന്വേഷിച്ചുവരികയാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/372162/vadakara-vishwadeepti-cooperative-society-fraud-case-fir-registered)