---
title: "വടകരയിലെ കുടുംബ കോടതി കെട്ടിട നിര്‍മ്മാണം  ഊര്‍ജജിതമാക്കണമെന്ന് ബാര്‍ അസോസിയേഷന്‍"
english_title: "The construction of the family court building in Vadakara should be intensified Bar Association"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/37221/the-construction-of-the-family-court-building-in-vadakara-should-be-intensified-bar-association"
published_at: "2022-04-12T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6255281bad287_bar assosiation.jpg"
keywords: []
---

# വടകരയിലെ കുടുംബ കോടതി കെട്ടിട നിര്‍മ്മാണം  ഊര്‍ജജിതമാക്കണമെന്ന് ബാര്‍ അസോസിയേഷന്‍

> **Lead Summary:** **വടകര:** വടകരയിലെ കുടുംബകോടതി കെട്ടിടത്തിന്റെ പണി ഉടന്‍ ആരംഭിക്കണമെന്ന് വടകര ബാര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നല്‍കി.

## Article Content

**വടകര:** വടകരയിലെ കുടുംബകോടതി കെട്ടിടത്തിന്റെ പണി ഉടന്‍ ആരംഭിക്കണമെന്ന് വടകര ബാര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നല്‍കി.

ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.എം രാംദാസ്, മുന്‍സി ക്രട്ടരി കെ. ഷാജീവ്, ലിജീഷ്, കെ.സവാദ് എന്നിവര്‍ നിവേദകസംഘത്തില്‍ ഉണ്ടായിരുന്നു. കെട്ടിടം പണി ഉടന്‍ ആരംഭിക്കാന്‍ വേണ്ടത് ചെയ്യാമെന്ന് മന്ത്രി ഉറപ്പ് നല്‍കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/37221/the-construction-of-the-family-court-building-in-vadakara-should-be-intensified-bar-association)