---
title: "വിഷു  ഈസ്റ്റര്‍  റംസാന്‍ വിപണി  ഉദ്ഘാടനം ചെയ്തു"
english_title: "Vishu Easter Ramadan market inaugurated"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/37224/vishu-easter-ramadan-market-inaugurated"
published_at: "2022-04-12T13:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62552c99b952f_eramala co 0perative bank.jpg"
keywords: []
---

# വിഷു  ഈസ്റ്റര്‍  റംസാന്‍ വിപണി  ഉദ്ഘാടനം ചെയ്തു

> **Lead Summary:** **ഓര്‍ക്കാട്ടേരി : **ഏറാമല സര്‍വ്വീസ് സഹകരണ ബേങ്കിന്റെ കിഴിലുള്ള വിഷു ഈസ്റ്റര്‍ റംസാന്‍ വിപണി ബേങ്ക് ചെയര്‍മാന്‍ മനയത്ത് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. നിത്യോപയോഗ സാധനങ്ങള്‍ പൊതു വിപണിയേക്കാള്‍ വന്‍ വിലക്കുറവില്‍ വിറ്റഴിക്കപ്പെടുന്നു.

## Article Content

**ഓര്‍ക്കാട്ടേരി : **ഏറാമല സര്‍വ്വീസ് സഹകരണ ബേങ്കിന്റെ കിഴിലുള്ള വിഷു ഈസ്റ്റര്‍ റംസാന്‍ വിപണി ബേങ്ക് ചെയര്‍മാന്‍ മനയത്ത് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. നിത്യോപയോഗ സാധനങ്ങള്‍ പൊതു വിപണിയേക്കാള്‍ വന്‍ വിലക്കുറവില്‍ വിറ്റഴിക്കപ്പെടുന്നു.

സംസ്ഥാന സര്‍ക്കാര്‍ സംരംഭമായ കണ്‍സ്യൂമര്‍ഫെഡ് മുഖാന്തിരമാണ് സബ്‌സിഡി നിരക്കില്‍ സാധനങ്ങള്‍ ലഭ്യമാക്കിയത്. രാവിലെ 9 മണിമുതല്‍ 6 മണിവരെ പ്രവര്‍ത്തിക്കുന്നതാണ്.

ഉദ്ഘാടന ചടങ്ങില്‍ ജനറല്‍ മാനേജര്‍ ടി.കെ വിനോദന്‍ ഡയരക്ടര്‍മാരായ കെ.ടി രാജീവന്‍, കെ.കെ ദിവാകരന്‍ മാസ്റ്റര്‍, എം.കെ വിജയന്‍, ഒ മഹേഷ് കുമാര്‍, കെ.കെ മനോജ് കുമാര്‍, സുജേഷ് ടി.പി, എം.കെ നിഷാന്ത്, പ്രഭീഷ് ആദിയൂര്‍, സിജിത്ത് കുമാര്‍ കെ.പി എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/37224/vishu-easter-ramadan-market-inaugurated)