---
title: "സമര പന്തലിൽ; മീത്തലെ മുക്കാളിയിൽ അടിപ്പാത അനിവാര്യം - കെ.കെ.രമ എംഎല്‍ എ"
english_title: "KK Rema Supports Protest For Underpass At Meethale Mukkali In Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/372247/kk-rema-support-underpass-protest-meethale-mukkali"
published_at: "2026-07-14T07:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5599315f22e_kk-rema-support-underpass-protest-meethale-mukkali.jpg"
keywords: ["KK Rema", "Vadakara", "Chombala Harbour", "Underpass"]
---

# സമര പന്തലിൽ; മീത്തലെ മുക്കാളിയിൽ അടിപ്പാത അനിവാര്യം - കെ.കെ.രമ എംഎല്‍ എ

> **Lead Summary:** **വടകര : **അഴിയൂർ ചോമ്പാൽ മത്സ്യബന്ധന തുറമുഖ വികസനം കണക്കിലെടുത്ത് മീത്തലെ മുക്കാളിയിൽ അടിപ്പാത അനിവാര്യമാണെന്ന് കെ.കെ.രമ എം എല്‍ എ പറഞ്ഞു. രാഷ്ടീയം മറന്ന് എല്ലാ സാധ്യാതകളും ഇതിനായി ഉപയോഗപ്പെടുത്തണമെന്നും രമ എം എൽ എ പറഞ്ഞു.

## Article Content

**വടകര : **അഴിയൂർ ചോമ്പാൽ മത്സ്യബന്ധന തുറമുഖ വികസനം കണക്കിലെടുത്ത് മീത്തലെ മുക്കാളിയിൽ അടിപ്പാത അനിവാര്യമാണെന്ന് കെ.കെ.രമ എം എല്‍ എ പറഞ്ഞു. രാഷ്ടീയം മറന്ന് എല്ലാ സാധ്യാതകളും ഇതിനായി ഉപയോഗപ്പെടുത്തണമെന്നും രമ എം എൽ എ പറഞ്ഞു.

മീത്തലെ മുക്കാളിയിൽ അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ കർമസമിതിയുടെ സമരപന്തലിൽ എത്തി പിന്തുണ പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു. എം.വി ജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. 

21ദിവസമായി നടന്നുവരുന്ന സമര പരിപാടിയില്‍ മനയത്ത് ചന്ദ്രന്‍ ,ഇ.പി.ദാമോദരന്‍ , ടി.പി.ബിനീഷ് , ഐ. മൂസ്സ , സലിം മടവൂര്‍ പ്രദീപ് ചോമ്പാല , എ.ടി.ശ്രീധരന്‍ ,കെ കെ നാസർ, ഷംസീര്‍ ചോമ്പാല ,ടി.കെ.സിബി, പി ബാബുരാജ് .കെ.പി ജയകുമാര്‍ ,ഇ.ടി.അയൂബ്, യു എ റഹീം , കെ പി വിജയൻ , അനിത പിലാക്കണ്ടി ,മാട്ടാണ്ടി പ്രമോദ് ,തുടങ്ങിയവര്‍  വിവിധ ദിവസങ്ങളിലായി സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/372247/kk-rema-support-underpass-protest-meethale-mukkali)