---
title: "നീലിമ നടക്കുതാഴയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളെയും കായിക താരത്തെയും അനുമോദിച്ചു"
english_title: "Neelima Nadakkuthazha Honours Students and Footballer Akshay Sadanandan in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/372269/neelima-nadakkuthazha-honours-students-akshay-sadanandan-vadakara"
published_at: "2026-07-14T09:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a55baa0bc5b1_neelima-nadakkuthazha-honours-students-akshay-sadanandan-vadakara.jpg"
keywords: ["Latest news", "Vadakara", "SSLC", "Plus Two"]
---

# നീലിമ നടക്കുതാഴയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളെയും കായിക താരത്തെയും അനുമോദിച്ചു

> **Lead Summary:** വടകര: **[** വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കും വിദ്യാർത്ഥികൾക്കും നീലിമ നടക്കുതാഴയുടെ അനുമോദനം. സംഘടനയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പുരസ്‌കാര ജേതാക്കളെയും എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികളെയും എൻഎംഎംഎസ്, എൽഎസ്എസ്, യുഎസ്എസ് വിജയികളെയും ആദരിച്ചു.പോസ്റ്റൽ ഡിപ്പാർട്ട്‌മെന്റിന്റെ ദേശീയ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ റണ്ണർ അപ്പായ കേരള ടീം അംഗം അക്ഷയ് സദാനന്ദനെയും ചടങ്ങിൽ അനുമോദിച്ചു.

## Article Content

വടകര: **[** വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കും വിദ്യാർത്ഥികൾക്കും നീലിമ നടക്കുതാഴയുടെ അനുമോദനം. സംഘടനയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പുരസ്‌കാര ജേതാക്കളെയും എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികളെയും എൻഎംഎംഎസ്, എൽഎസ്എസ്, യുഎസ്എസ് വിജയികളെയും ആദരിച്ചു.പോസ്റ്റൽ ഡിപ്പാർട്ട്‌മെന്റിന്റെ ദേശീയ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ റണ്ണർ അപ്പായ കേരള ടീം അംഗം അക്ഷയ് സദാനന്ദനെയും ചടങ്ങിൽ അനുമോദിച്ചു.

നഗരസഭാ ചെയർപേഴ്‌സൺ പി കെ ശശി പരിപാടി ഉദ്ഘാടനം ചെയ്തു. നീലിമ പ്രസിഡന്റ് രാജീവന്‍ പറമ്പത്ത് അധ്യക്ഷത വഹിച്ചു. സുരേഷ് ബാബു എം, സുനിതാ രാജീവന്‍, പറമ്പത്ത് രവീന്ദ്രന്‍, പുറന്തോടത്ത് സുകുമാരന്‍, അഡ്വ.ലതികാ ശ്രീനിവാസ്, അക്ഷയ് സദാനന്ദന്‍, കീര്‍ത്തന, ടി ടി ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.

കെ ടി കെ അജിത്ത് സ്വാഗതവും കെ കെ ബാബു രാജ് നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി രാജീവ് മേമുണ്ട ലഹരി വിരുദ്ധ മാജിക് ഷോ 'അപകട ലഹരി' അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/372269/neelima-nadakkuthazha-honours-students-akshay-sadanandan-vadakara)