---
title: "വടകര ജില്ലാ ആശുപത്രിയിൽ ഫോറൻസിക് സർജനെയും നെഫ്രോളജിസ്റ്റിനെയും നിയമിക്കും: മന്ത്രി കെ. മുരളീധരൻ"
english_title: "Kerala Minister Announces New Appointments at Vadakara District Hospital"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/372322/kerala-minister-k-muraleedharan-vadakara-district-hospital-upgrade"
published_at: "2026-07-14T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a55e7583c70b_kerala-minister-k-muraleedharan-vadakara-district-hospital-upgrade.jpg"
keywords: ["Latest news", "Vadakara", "Hospital", "Kerala", "Vadakara District Hospital", "K.Muralidaran", "Health minister"]
---

# വടകര ജില്ലാ ആശുപത്രിയിൽ ഫോറൻസിക് സർജനെയും നെഫ്രോളജിസ്റ്റിനെയും നിയമിക്കും: മന്ത്രി കെ. മുരളീധരൻ

> **Lead Summary:** വടകര: **[**വടകര ഗവ. ജില്ലാ ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്താൻ മന്ത്രി കെ. മുരളീധരൻ ആശുപത്രി സന്ദർശിച്ചു. ആശുപത്രിയിലെ പ്രധാന പ്രശ്നങ്ങൾ പരിശോധിച്ച മന്ത്രി നിരവധി പ്രഖ്യാപനങ്ങൾ നടത്തി.

## Article Content

വടകര: **[**വടകര ഗവ. ജില്ലാ ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്താൻ മന്ത്രി കെ. മുരളീധരൻ ആശുപത്രി സന്ദർശിച്ചു. ആശുപത്രിയിലെ പ്രധാന പ്രശ്നങ്ങൾ പരിശോധിച്ച മന്ത്രി നിരവധി പ്രഖ്യാപനങ്ങൾ നടത്തി.

പോസ്റ്റ്മോർട്ടവുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുന്ന സാഹചര്യം ഒഴിവാക്കാൻ ഉടൻ സ്ഥിരം ഫോറൻസിക് സർജനെ നിയമിക്കുമെന്ന് മന്ത്രി അറിയിച്ചു.ഡയാലിസിസ് രോഗികൾക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ആഴ്ചയിൽ രണ്ട് ദിവസം നെഫ്രോളജിസ്റ്റിനെ ജില്ലാ ആശുപത്രിയിൽ നിയമിക്കും.

ഒരു ആഴ്ചയ്ക്കകം ആശുപത്രിയിൽ പുതിയ സൂപ്രണ്ടിനെയും നിയമിക്കും.പുതായി നിർമിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി ഈ മാസം 20ന് ആരംഭിക്കും. രണ്ട് വർഷത്തിനകം നിർമാണം പൂർത്തീകരിക്കാനാണ് ലക്ഷ്യം.

അടിസ്ഥാന സൗകര്യ വികസനം പൂർത്തിയാകുന്നതോടെ ആശുപത്രിയിലെ സ്റ്റാഫ് പാറ്റേൺ വർധിപ്പിക്കുന്ന കാര്യവും സർക്കാർ ആലോചിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.വടകരയിലെ ജനങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യം ലഭ്യമാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/372322/kerala-minister-k-muraleedharan-vadakara-district-hospital-upgrade)