---
title: "വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന്റെ മുൻകൂർ ജാമ്യത്തിൽ വ്യാഴാഴ്ച വിധി"
english_title: "Vadakara Kafir Screenshot Case: Court to Decide DYFI Leader Ribesh Bail on Thursday"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/372340/vadakara-kafir-screenshot-case-ribesh-bail-verdict-thursday"
published_at: "2026-07-14T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4f6249c8e10_kafir.jpg"
keywords: ["Latest news", "Vadakara", "DYFI", "Bail", "Court", "Kafir screen shot", "Jithin basker"]
---

# വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന്റെ മുൻകൂർ ജാമ്യത്തിൽ വ്യാഴാഴ്ച വിധി

> **Lead Summary:** വടകര: **[**കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ നൽകിയ മുൻകൂർ ജാമ്യഹർജിയിൽ വ്യാഴ്ച കോഴിക്കോട് ജില്ലാ സെഷൻസ് കോടതി വിധി പറയും.കേസിൽ തന്നെ പ്രതി ചേർക്കുമെന്ന വിലയിരുത്തലിലാണ് റിബേഷ് മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയത്.

## Article Content

വടകര: **[**കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ നൽകിയ മുൻകൂർ ജാമ്യഹർജിയിൽ വ്യാഴ്ച കോഴിക്കോട് ജില്ലാ സെഷൻസ് കോടതി വിധി പറയും.കേസിൽ തന്നെ പ്രതി ചേർക്കുമെന്ന വിലയിരുത്തലിലാണ് റിബേഷ് മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയത്.

ഹർജി പരിഗണിച്ച കോടതി വിധി പറയാനായി വ്യാഴ്ചയിലേക്ക് മാറ്റിവെച്ചു.അതേസമയം റിബേഷിന് മുൻകൂർ ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കേസിലെ മറ്റൊരു പ്രതിയായ ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം നൽകിയ ഹർജിയും കോടതിയുടെ പരിഗണനയിലുണ്ട്.

ജിതിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ നാളെ വിധി പറയും. കേസിൽ ജാമ്യത്തിലിറങ്ങിയ ജിതിൻ ജാമ്യവ്യവസ്ഥകൾ ലംഘിച്ച് ക്രിമിനൽ കേസുകളിൽ പ്രതിയാവുകയും ഫേസ്ബുക്ക് വഴി അന്വേഷണ സംഘത്തെ പരസ്യമായി വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

ജാമ്യത്തിൽ പുറത്തിറങ്ങിയ ജിതിന് സിപിഐഎം സ്വീകരണം നൽകിയ സംഭവത്തിൽ ജിതിനെ ഒന്നാം പ്രതിയാക്കി വടകര പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. സർക്കാരിനെയും പൊലീസിനെയും വെല്ലുവിളിച്ച് നാട്ടിൽ ലഹള സൃഷ്ടിക്കാൻ ശ്രമിച്ചെന്നാണ് എഫ്ഐആർ.

കേസിന്റെ ഭാഗമായി ഡിവൈഎഫ്ഐ പ്രവർത്തകരായ റിബേഷ് രാമകൃഷ്ണൻ, മനീഷ്, അതുൽ എന്നിവരെ പ്രത്യേക അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു.

സിപിഐഎം അനുകൂല വാട്സാപ്പ് ഗ്രൂപ്പായ 'വടകര സ്ക്വാഡിൽ' നിന്നാണ് കാഫിർ സ്ക്രീൻഷോട്ട് വ്യാപകമായി പ്രചരിച്ചതെന്നും സ്ക്രീൻഷോട്ട് ആദ്യം ഷെയർ ചെയ്തത് റിബേഷാണെന്നും ജിതിനിൽ നിന്നാണ് ഇത് ലഭിച്ചതെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നാളെ കേസ് വീണ്ടും പരിഗണിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/372340/vadakara-kafir-screenshot-case-ribesh-bail-verdict-thursday)