---
title: "കായിക ചൈതന്യം വളർത്തുക; വടകര കോർട്ട് സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കോടതി ജീവനക്കാർക്കായി ഫുട്ബോൾ ഷൂട്ടൗട്ട് മത്സരം  "
english_title: "Vadakara Court Staff Football Shootout Competition Held"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/372421/vadakara-court-staff-football-shootout-competition"
published_at: "2026-07-14T23:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a56733ee3dba_vadakara-court-staff-football-shootout-competition.jpg"
keywords: ["Vadakara", "Football", "Vadakara Court Staff Recreation Club", "Shootout Competition"]
---

# കായിക ചൈതന്യം വളർത്തുക; വടകര കോർട്ട് സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കോടതി ജീവനക്കാർക്കായി ഫുട്ബോൾ ഷൂട്ടൗട്ട് മത്സരം  

> **Lead Summary:** **വടകര: **കോടതി ജീവനക്കാർക്കായി വടകര കോർട്ട് സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഫുട്ബോൾ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. വടകര സബ് കോടതി ജഡ്ജ് ജോജി തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു.ലോകകപ്പ് ഫുട്ബോൾ ആവേശത്തിനൊപ്പം കോടതി ജീവനക്കാർക്കിടയിൽ കായിക ചൈതന്യം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്.

## Article Content

**വടകര: **കോടതി ജീവനക്കാർക്കായി വടകര കോർട്ട് സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഫുട്ബോൾ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. വടകര സബ് കോടതി ജഡ്ജ് ജോജി തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു.ലോകകപ്പ് ഫുട്ബോൾ ആവേശത്തിനൊപ്പം കോടതി ജീവനക്കാർക്കിടയിൽ കായിക ചൈതന്യം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്.

പുരുഷ, വനിതാ വിഭാഗങ്ങൾക്ക് പ്രത്യേകമായാണ് ഷൂട്ടൗട്ട് നടത്തിയത്. പുരുഷ വിഭാഗത്തിൽ വടകര മുൻസിഫ് കോടതി ജീവനക്കാരൻ ശ്രീഹരി ഒന്നാം സ്ഥാനവും എൻഡിപിഎസ് കോടതി ജീവനക്കാരൻ പ്രജീഷ് രണ്ടാം സ്ഥാനവും നേടി.

വനിതാ വിഭാഗത്തിൽ ഫാമിലി കോടതി ജീവനക്കാരി പ്രേമ സുധ ഒന്നാം സ്ഥാനവും എം.എ.സി.ടി കോടതി ജീവനക്കാരി വിഷ്ണുപ്രിയ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 

കോർട്ട് സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബ് ഭാരവാഹികളും വിവിധ കോടതികളിലെ മുതിർന്ന ജീവനക്കാരും പരിപാടിക്ക് നേതൃത്വം നൽകി. ലോകകപ്പ് ഫുട്ബോളിനോട് അനുബന്ധിച്ച് കോർട്ട് സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബും സാൻഡ്‌ഹോംസ് വടകരയും സംയുക്തമായി പ്രവചന മത്സരവും സംഘടിപ്പിച്ചിരുന്നു.  കോടതി ജീവനക്കാർ വലിയ തോതിൽ പങ്കാളികളായ പ്രവചന മത്സരവും ശ്രദ്ധേയമായി. വിജയികൾക്ക് ജഡ്ജ് ജോജി തോമസ് സമ്മാനങ്ങൾ വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/372421/vadakara-court-staff-football-shootout-competition)