---
title: "'ലഹരിയില്ലാ ആയഞ്ചേരി'; ആയഞ്ചേരി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു"
english_title: "Ayancherry 17th Ward Hosts Anti-Drug Awareness Class"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/372502/ayancherry-17th-ward-anti-drug-awareness-class"
published_at: "2026-07-15T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5735d23872d_ayancherry-17th-ward-anti-drug-awareness-class.jpg"
keywords: ["Latest news", "AntiDrug", "Awareness", "Kerala", "Ayancheri"]
---

# 'ലഹരിയില്ലാ ആയഞ്ചേരി'; ആയഞ്ചേരി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

> **Lead Summary:** > ആയഞ്ചേരി: **[** "ലഹരിയില്ലാ ആയഞ്ചേരി" പദ്ധതിയുടെ ഭാഗമായി 17-ാം വാർഡ് കച്ചേരിപ്പറമ്പ് വാർഡ് തല ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.വാർഡ് മെമ്പർ എൻ.കെ. ഗോവിന്ദൻ മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് മെമ്പർ റഹന അധ്യക്ഷത വഹിച്ചു.

## Article Content

> ആയഞ്ചേരി: **[** "ലഹരിയില്ലാ ആയഞ്ചേരി" പദ്ധതിയുടെ ഭാഗമായി 17-ാം വാർഡ് കച്ചേരിപ്പറമ്പ് വാർഡ് തല ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.വാർഡ് മെമ്പർ എൻ.കെ. ഗോവിന്ദൻ മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് മെമ്പർ റഹന അധ്യക്ഷത വഹിച്ചു.

> "ലഹരിയെ അറിയാം, കുടുംബത്തെ സംരക്ഷിക്കാം" എന്ന വിഷയത്തിൽ പി.കെ. അസീസ് ക്ലാസ് നയിച്ചു. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും അത് കുടുംബത്തിലും സമൂഹത്തിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

ലഹരിമുക്തമായ സമൂഹം സൃഷ്ടിക്കുന്നതിൽ ഓരോ കുടുംബത്തിന്റെയും പങ്ക് വളരെ നിർണായകമാണെന്ന് അദ്ദേഹം പറഞ്ഞു.പരിപാടിയുടെ ഭാഗമായി നഫീസ പി.കെ. ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. റീന രാജൻ, ചന്ദ്രൻ പി. എന്നിവർ സംസാരിച്ചു.

വിവിധ യൂണിറ്റുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ബോധവൽക്കരണ ക്ലാസിൽ പങ്കെടുത്തത്. ലഹരി വിരുദ്ധ സന്ദേശം സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും എത്തിക്കുന്നതിന് ഇത്തരം പരിപാടികൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് സംഘാടകർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/372502/ayancherry-17th-ward-anti-drug-awareness-class)